Ultimate magazine theme for WordPress.

വര\” ഒരു ഹരമാക്കിയ ചിത്രകാരൻ ഗോൾഡൻ സോളമൻ നിറക്കൂട്ടുകളുടെ ലോകത്ത് നിന്ന് മറഞ്ഞു

വര\” ഒരു ഹരമാക്കിയ ചിത്രകാരൻ ഗോൾഡൻ സോളമൻ നിറക്കൂട്ടുകളുടെ ലോകത്ത് നിന്ന് മറഞ്ഞു

കുന്നംകുളം : \”എന്തതിശയമേ ദൈവത്തിൻ സ്നേഹം \” എന്ന കൈസ്തവ ഗാനത്തിൻ്റെ ശതാബ്ദി വേളയിൽ ഗാന രചയിതാവിന് നിറം കൊണ്ട് മുഖം നൽകിയ ആർട്ടിസ്റ്റ് സോളമൻ വിടവാങ്ങിയത് നിറക്കൂട്ടില്ലാത്ത ലോകത്തേക്ക്.
ആയിരകണക്കിന് ഛായ ചിത്രങ്ങൾ കളിയും കാര്യവും ചിന്തയും ഒളിപ്പിച്ച കാർട്ടൂണുകൾ ജീവിച്ചിരിക്കുന്നതും മൺമറഞ്ഞവരുടേയും പ്രകൃതി സൗന്ദര്യത്തിൻ്റെയും ജീവൻ തുടിക്കുന്ന വിസ്മയ ഭാവങ്ങൾ വിടർന്ന ആ പ്രതിഭയാണ് ഓർമയായത്.
ചലനശേഷി നഷ്ടപ്പെട്ട് കാലുകൾക്ക് ഊന്നുവടിയുടെ ബലത്തിൽ സോളമൻ കാഴ്ചകൾ കണ്ടു, ആളുകളെ കണ്ടു നിറങ്ങളാൽ അവയ്ക്ക് ജീവൻ നൽകി.
ക്രൈസ്തവ കൈരളി ഒന്നടങ്കം പാടുന്ന \”എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമെ \” എന്ന ഗാനത്തിൻ്റെ രചയിതാവ് കുന്നംകുളം സ്വദേശി പി.വി തൊമ്മി ഉപദേശിക്ക് ഇപ്പോഴത്തെ മുഖം നൽകിയത് കാർട്ടൂണിസ്റ്റ് സോളമനായിരുന്നു. നൂറു കണക്കിന് ക്രൈസ്തവ ഗാനങ്ങൾ രചിച്ച തൊമ്മിയുടെ ചിത്രം ഇല്ലാതിരുന്നതോടെ പിൻ തലമുറക്കാരുടെ പടങ്ങൾ നോക്കി വരക്കുകയായിരുന്നു.
സാങ്കേതിക വിദ്യകൾ ഒന്നും തന്നെയില്ലാത്ത കാലഘട്ടത്തിലും വ്യത്യസ്തവും ആകർഷകവുമായ പരസ്യകല തലമുറകൾക്ക് പരിചയപ്പെടുത്തിയ പഴയ കാലത്തെ ഒരു പ്രമുഖ കണ്ണിയാണ് സോളമൻ്റെ വിയോഗത്തിലൂടെ അറ്റുപോകുന്നത്.
ആറ് വയസുള്ളപ്പോൾ പോളിയോ ബാധിച്ച് രണ്ട് കാലുകളുടേയും ചലനശേഷി നഷ്ടപ്പെട്ട സോളമൻ വൈകല്യത്തെ മറികടന്ന് പതിനാലാം വയസിൽ പിതാവിൻ്റെ പഴഞ്ഞിയിലുള്ള ഗോൾഡൻ ആർട്സ് എന്ന സ്ഥാപനത്തിൽ വന്നു തുടങ്ങി.1967 ൽ എക്സ്പ്രസ് പത്രത്തിൽ കാർട്ടൂൺ വരച്ചു തുടങ്ങിയ സോളമൻ്റെ വ്യത്യസ്ത കാർട്ടൂണുകൾ മലയാളത്തിലെ നിരവധി പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വികലാംഗ ദിനത്തോടനുബന്ധിച്ച് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിവിധ എക്സിബിഷനുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങൾക്ക് പുറമെ ഗുരുവായൂർ ക്ഷേത്രത്തിലും സോളമൻ്റെ ഛായ ചിത്രങ്ങൾ ഇടം നേടി. സ്കൂൾ വിദ്യാഭ്യാസം ലഭിക്കാതിരുന്നതോടെ വീട്ടിലെത്തിയ വി.വി ഭാസ്കരൻ്റെ ശിക്ഷണത്തിൽ വിദ്യ അഭ്യസിച്ചു.
13 വർഷം മുൻപ് \”സോളമൻ്റെ കാർട്ടൂണുകൾ \” എന്ന പുസ്തകം പുറത്തിറങ്ങി. ഒട്ടേറെ പ്രസിദ്ധരായ സിനിമാ നടൻ ജഗതി, ക്രിസ്റ്റോറ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് തുടങ്ങിയവരുടെ ഛായ ചിത്രങ്ങൾ കാൻവാസിൽ വരച്ച് നേരിട്ട് നൽകാനും സോളമന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
പഴഞ്ഞിക്ക് പുറമെ കുന്നംകുളത്തും 35 വർഷത്തിലധികം ഗോൾഡൻ ആർട്സ് എന്ന സ്ഥാപനം പ്രവർത്തിപ്പിച്ചു.
1998 ൽ ചുമ്മാർ ചൂണ്ടൽ പുരസ്കാരത്തിന് അർഹനായ സോളമന് ഒട്ടേറെ പാരിതോഷികങ്ങൾ ലഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.