Ultimate magazine theme for WordPress.

ഗോഡ്‌സ് സ്മഗ്ലർ : രാജ്യങ്ങളിലേക്ക് ബൈബിളുകൾ കടത്തിയ സുവിശേഷകൻ ആൻഡ്രൂ അന്തരിച്ചു

നെതർലൻഡ് : രാജ്യങ്ങളിലേക്ക് അതിസാഹസികമായി ബൈബിളുകൾ കടത്തിയ ഡച്ച് ക്രിസ്ത്യൻ മിഷനറി ആൻഡ്രൂ വാൻ അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു. ഇന്നലെ നെതർലൻഡ്‌സിലെ ഹാർഡർവിക്കിലുള്ള വസതിയിൽ വെച്ചാണ് കുടുംബം അദ്ദേഹത്തിന്റെ വിയോഗം അറിയിച്ചത്. ആൻഡ്രൂ വാൻ ഡെർ ബിജിൽ 70-ഓളം രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് പിന്തുണ നൽകുന്ന ഓപ്പൺ ഡോർസ് എന്ന സംഘടനയ്ക്ക് അടിത്തറ പാകി. വളരെ സാഹസികനും ഏതു അപകടസാധ്യതയും നേരിടാൻ കഴിയുന്നവനും ആയിരുന്നു. ഇരുമ്പ് തിരശ്ശീലകൾക്ക് പിന്നിൽ ബൈബിളുകൾ വിവിധ രാജ്യങ്ങളിലേക്ക് കടത്താൻ ധൈര്യപൂർവം തന്റെ ജീവിതം മാറ്റിവെച്ചു.

1967-ൽ ഗോഡ്‌സ് സ്മഗ്ലർ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് വാൻ ഡെർ ബിജിൽ ആദ്യമായി ലോകശ്രദ്ധ നേടിയത്. തന്റെ വോൾക്സ് വാഗൺ ബീറ്റിൽ ഒളിപ്പിച്ച ബൈബിളുകൾ അതിർത്തി കാവൽക്കാരുടെ മൂക്കിന് താഴെ നിന്നുകൊണ്ട് എങ്ങനെയാണ് രാജ്യങ്ങളിലേക്ക് കടത്തിയതെന്ന്, ഗോഡ്‌സ് സ്മഗ്ലർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലുടനീളം, രാജ്യങ്ങളിലേക്ക് ബൈബിളുകൾ കടത്തിയതിന്റെ നിരവധി ചരിത്രങ്ങൾ വാൻ ഡെർ ബിജിലിനുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം കാറിൽ അനധികൃത ബൈബിളുകൾ നിറച്ച്‌ റൊമാനിയൻ അതിർത്തിയിൽ ക്യൂവിൽ കാത്തുനിൽക്കുമ്പോൾ, കാവൽക്കാർ വളരെ സൂക്ഷ്മമായി വാഹനങ്ങൾ പരിശോധിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. തന്റെ ബുദ്ധികൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ അവിടെവെച്ചു ദൈവത്തോട് വളരെ പ്രാർഥിക്കുകയും, ഒരു ധീരമായ ആശയം അദ്ദേഹത്തിന് ലഭിക്കുകയും, കാവൽക്കാർക്ക് കാണത്തക്കവണ്ണം കുറച്ചു ബൈബിളുകൾ വാഹനത്തിനു പുറത്തു തുറന്നുവെക്കുകയും ചെയ്തു. അദ്ദേഹം ഗാർഡ് പോസ്റ്റിലേക്ക് കയറുമ്പോൾ, ഗാർഡ് പാസ്‌പോർട്ടിലേക്ക് നോക്കി, പോകാനായി കൈ വീശി കാണിക്കുകയും, അടുത്ത വാഹനം പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു. അദ്ദേഹം വളരെ തന്ത്രപരമായി അവിടെ നിന്നും ബൈബിളുകൾ കടത്തുകയും ചെയ്തു. ഇവാഞ്ചലിക്കൽ ജേണലിസ്റ്റുകളായ ജോണും എലിസബത്ത് ഷെറിലും \”ബ്രദർ ആൻഡ്രൂ\” എന്ന കോഡ് നാമത്തിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 10 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും 35 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ക്രിസ്ത്യൻ വിശ്വാസം നിയമവിരുദ്ധമായിരുന്ന രാജ്യങ്ങളിലെ വിശ്വാസികളുടെ ദുരവസ്ഥയിലേക്ക് സുവിശേഷ ശ്രദ്ധ ആകർഷിക്കാൻ ഈ പുസ്തകത്തിന് കഴിഞ്ഞു.

പോളണ്ട്, ചെക്കോസ്ലോവാക്യ, യുഗോസ്ലാവിയ, കിഴക്കൻ ജർമ്മനി, ബൾഗേറിയ, മറ്റ് സോവിയറ്റ്-ബ്ലോക്ക് തുടങ്ങി രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിനു ബൈബിളുകൾ കടത്തിയപ്പോൾ, എത്ര ബൈബിളുകൾ കടത്തിയെന്ന കണക്കുകൾ സൂക്ഷിച്ചില്ല, കൃത്യമായ ഒരു സംഖ്യ പ്രധാനമാണെന്ന് അദ്ദേഹം കരുതിയില്ല. ദൈവം കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നു എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. ഓപ്പൺ ഡോർസ് ഇപ്പോൾ \”ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നു, ഓരോ വർഷവും 300,000 ബൈബിളുകളും 1.5 ദശലക്ഷം ക്രിസ്ത്യൻ പുസ്തകങ്ങളും വിതരണം ചെയ്യുന്നു. ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് വേണ്ടി വാദിക്കുകയും, സഹായങ്ങളും, കമ്മ്യൂണിറ്റി വികസനം, കൗൺസിലിംഗ് എന്നിവയും നൽകിവരുന്നു

Leave A Reply

Your email address will not be published.