Ultimate magazine theme for WordPress.

GOD use me അർത്ഥപൂർണമായ ജീവിതത്തിനായൊരു ശില്പശാല

കോട്ടയം: കുട്ടികളുടെ ജീവിതത്തെ കൂടുതൽ അർത്ഥപൂർണവും മനോഹരവുമാക്കുവാൻ ആഗ്രഹിക്കുന്നവരുടെ ദൗത്യബോധത്തെ പരിപോഷിപ്പിക്കുവാൻ ഒരു ശില്പശാല.
മെയ് ഏഴ് ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 മുതൽ 5.30 വരെ കോട്ടയം – മുട്ടമ്പലം സീയോൻ ഐ.പി.സി.ഹാളിലാണ് ശില്പശാല ഒരുക്കുന്നത്. കുട്ടികൾക്കു ശരിയായ ദിശാബോധം നല്കുവാനും അവർ ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ നേരിടുവാൻ പ്രാപ്തമാക്കുവാനും കഴിയുന്ന തരത്തിലുള്ളതും കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയോടെ ജീവിതം നയിക്കുവാൻ വഴികാട്ടുന്നതുമായ പഠനരീതിയെക്കുറിച്ചുള്ള സജീവ ചർച്ചയ്ക്കുള്ള ഇടമാകും ഈ ശില്പശാല. ഏതു സാഹചര്യത്തിലും ദൈവോന്മുഖമായി ജീവിക്കുവാൻ എല്ലാ കുട്ടികൾക്കും പ്രോത്സാഹനം നല്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടാവും. കുട്ടികൾക്കായുള്ള \’ലൈഫ് സ്കൂൾ\’ മുതിർന്നവർക്കായുള്ള \’അയൽക്കൂട്ട വിദ്യാഭ്യാസം\’ തുടങ്ങിയ ഗ്രാമകേന്ദ്രീകൃത പഠന പ്രവർത്തനങ്ങളിൽ സിലബസും പാഠങ്ങളും തയ്യാറാക്കി പങ്കാളിത്തവും നേതൃത്വവും വഹിച്ചിട്ടുള്ള ഷാജൻ ജോൺ ഇടയ്ക്കാടാണ് പ്രധാന ഫെസിലിറ്റേറ്റർ. കുട്ടികൾക്കു വേണ്ടി സാമൂഹ്യ അവബോധ ക്ലാസുകളും പാഠങ്ങളും തയ്യാറാക്കുകയും കുട്ടികൾക്കിടയിൽ ദീർഘവർഷങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ജിബു തോമസ് ആണ് മുഖ്യ സംഘാടകൻ. കുട്ടികൾക്കിടയിൽ അർത്ഥപൂർണമായൊരു പ്രവർത്തനം ആഗ്രഹിക്കുന്ന ഏതൊരാളിനും ഈ ശില്പശാലയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കു ജിബു തോമസ് 9446471173 എന്ന നമ്പരിൽ ബന്ധപ്പെടുക.

Leave A Reply

Your email address will not be published.