കാലിഫോർണിയ : ഗ്രാമി നോമിനേഷൻ ലഭിച്ച പ്രശസ്ത ഗോസ്പൽ ഓപ്പറ ഗായകനും സൺ വാലിയിലെ ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിൻ്റെ സംഗീത ശുശ്രൂഷയിലെ പ്രധാനിയുമായിരുന്ന ജൂബിലൻ്റ് സൈക്സ് (71) കുത്തേറ്റ് മരിച്ചു. സംഭവത്തിൽ ഇദ്ദേഹത്തിൻ്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡെലവെയർ അവന്യൂവിലെ വീട്ടിൽവെച്ച് ജൂബിലൻ്റ് സൈക്സിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് 31 വയസ്സുള്ള മകൻ മിക്ക സൈക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂബിലൻ്റ് സൈക്സിൻ്റെ വേർപാടിൽ ഗ്രേസ് കമ്മ്യൂണിറ്റി ചർച്ച് കടുത്ത ദുഃഖം രേഖപ്പെടുത്തി. സംഗീത ലോകത്ത് അദ്ദേഹത്തിൻ്റെ ബാര്ട്ടൺ ശബ്ദത്തിന് വലിയ പ്രശസ്തി ലഭിച്ചപ്പോഴും ക്രിസ്തുവിൻ്റെ സൗന്ദര്യം താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലൂടെയും കാണാനും കേൾക്കാനും ആഗ്രഹിച്ച വിനയമുള്ള അചഞ്ചലമായ വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് പള്ളി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

Comments are closed.