റാസ് അൽ ഖൈമ: മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും അമേരിക്കൻ ഗവൺമെന്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാദർ അലക്സാണ്ടർ ജെയിംസ് കുര്യനെ റാസൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ആദരിച്ചു.
സെപ്റ്റംബർ 17 ഞായറാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ ഇടവക വികാരി ഫാ. സിറിൽ വർഗീസ് വടക്കടത്താണ് പൊന്നാട അണിയിച്ചത്.ഇടവക സെക്രട്ടറി സജി വർഗീസ്, ട്രസ്റ്റി ജെറി ജോൺ എന്നിവർ പ്രസംഗിച്ചു. ഫാ. അലക്സാണ്ടർ നടത്തിയ മറുപടി പ്രസംഗത്തിൽ വിവിധ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു.