ടോക്കിയോ : മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുന്ന
സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അഥവാ ‘ഫ്ലഷ് ഈറ്റിങ്’ ബാക്ടീരിയൽ ഇൻഫെക്‌ഷൻ ജപ്പാനിൽ വ്യാപിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ഇതുവരെ മാത്രം ആയിരം പേരെങ്കിലും ഈ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്കുകൾ. ജൂൺ 2 വരെയുള്ള കണക്കനുസരിച്ച് ജപ്പാനിൽ മാത്രം 977 പേരെ ഇതു ബാധിച്ചതായി ടോക്കിയോ നാഷനൽ ഇൻസ്‌റ്റിട്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
