സൗത്ത് കൊറിയ : നോർത്ത് കൊറിയയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ടെന്ന കാരണത്താല്‍ വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോർട്ട്.
രാജ്യത്തിൻറെ തലവൻ കിം ജോങ് ഉന്നിന്റെ ഉത്തരവ് പ്രകാരമാണ് കൂട്ടവധം നടപ്പാക്കിയതെന്ന് തെക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നു. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ കിം ജോങ് ഉന്‍ നിഷേധിച്ചിരുന്നു.

Comments are closed.