Ultimate magazine theme for WordPress.

സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഖത്തര്‍

ദോഹ : സ്വകാര്യ മേഖലയിലെ തൊഴില്‍ ദേശസാല്‍ക്കരിക്കുക, തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിത്തി ഖത്തര്‍ പുതിയ നിയമം പുറത്തിറക്കുന്നു. ഖത്തര്‍ പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിശീലനത്തിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നേരത്തെ പ്രഖ്യാപിച്ച നാഷണല്‍ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കവും.

സെപ്റ്റംബര്‍ ഒന്നിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴില്‍ ദേശസാല്‍ക്കരണത്തിനായുള്ള സ്റ്റാന്‍ഡേര്‍ഡ് തൊഴില്‍ കരാര്‍ ടെംപ്ലേറ്റുകള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. പുതിയ ഉത്തരവ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായ എല്ലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായിരിക്കും.

Sharjah city AG

Comments are closed.