സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്ക പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെച്ചു
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവെച്ചു. മാർച്ച് ഒമ്പതിന് നടക്കേണ്ട തെരഞ്ഞെടുപ്പാണ് മാറ്റിവച്ചത്. പുതിയ തീയതി മാർച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പണമില്ലാത്തതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രയാസമാണെന്ന് കമ്മീഷൻ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് രാജ്യത്തെ കൂടുതൽ ബാധ്യതയിലേക്ക് നയിക്കുമെന്നാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ വ്യാഴാഴ്ച പറഞ്ഞത്. അതേസമയം, പ്രാദേശിക തെരഞ്ഞെടുപ്പ് നീട്ടിവച്ചതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.