ലണ്ടൻ: സഭാ വ്യത്യാസമില്ലാതെ കാൽനൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ യു.കെ ചാപ്റ്റർ നിലവിൽ വന്നു. പുതിയ നേതൃത്വ സംഘത്തെ യോഗത്തിൽ പ്രഖ്യാപിച്ചു.
പ്രസിഡൻറായി ബ്രദർ ജൂഡ് ആൽബർട്ട് (ന്യൂമാർക്കറ്റ്), വൈസ് പ്രസിഡൻ്റുമാരായി പാസ്റ്റർ ജിബിൻ ഏബ്രഹാം (മാഞ്ചസ്റ്റർ), പാസ്റ്റർ ജെയിംസ് കെ. മാത്യു (കേംബ്രിജ്) എന്നിവർ സേവനം അനുഷ്ഠിക്കും. സെക്രട്ടറിയായി ബ്രദർ റിനോജ് ജോൺ (മാഞ്ചസ്റ്റർ), ട്രഷററായി ബ്രദർ ജോബിൻ മാത്യു (സണ്ടർലാൻഡ്) എന്നിവരെയും തിരഞ്ഞെടുത്തു.
റീജണൽ കോർഡിനേറ്റർമാരായി ജോമോൻ കുര്യൻ (സൗത്ത് യോർക്‌ഷയർ), സാം ഏബ്രഹാം (ബർക്‌ഷയർ), ആൻസൺ ആലുമൂട്ടിൽ ടൈറ്റസ് (മാഞ്ചസ്റ്റർ), അജോ ഏബ്രഹാം (മിഡിൽസ്ബ്രോ), ജിനു ജോർജ് (കൊവൻട്രി), ഡെനിസ് ചെറിയാൻ (സറി) എന്നിവരും ചുമതലയേൽക്കും.
കഴിഞ്ഞ മൂന്ന് വർഷമായി യു.കെ വിവിധ ഭാഗങ്ങളിലെ സഭകളിൽ തിമഥി വി.ബി.എസ് പരിപാടികൾ സജീവമായി നടന്നു വരുന്നു. യുവജന മീറ്റിംഗുകൾ, ഫാമിലി സെമിനാറുകൾ എന്നിവയ്ക്കും ഇൻസ്റ്റിറ്റ്യൂട്ടിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. വി.ബി.എസ് കോർഡിനേറ്റർമാരായി സിസ്റ്റർ ശാലോം ജിബിൻ, ബ്രദർ എബി പി. ഏബ്രഹാം എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 07737165502

Comments are closed.