Ultimate magazine theme for WordPress.

13 വയസിൽ താഴെയുള്ളവർക്കായി \’കുട്ടി’ ഇൻസ്റ്റഗ്രാമുമായി ഫേസ്ബുക്ക്

ഫേസ്​ബുക്ക്​ 2012ൽ ഒരു ബില്യൺ ​ഡോളർ എന്ന ഭീമമായ തുകയ്​ക്ക്​ സ്വന്തമാക്കിയ ഫോ​ട്ടോ ഷെയറിങ്​ ആപ്പാണ്​ ഇൻസ്റ്റഗ്രാം. ആ സമയത്ത്​ വെറും 13 ജീവനക്കാർ മാത്രമുണ്ടായിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമായിരുന്നു ഇൻസ്റ്റഗ്രാം എന്നതാണ്​ ശ്രദ്ധേയം. അന്ന്​ ഫേസ്​ബുക്ക്​ എടുത്ത തീരുമാനം ശരിവെക്കുംവിധമാണ്​ ഇൻസ്റ്റയുടെ ഇപ്പോഴത്തെ വളർച്ച. ഫേസ്​ബുക്കിന്‍റെ വാർഷിക വരുമാനത്തിൽ 20 ബില്യൺ ഡോളറാണ് ഒരു ബില്യണിലധികം യൂസർമാരുള്ള​ ഇൻസ്റ്റഗ്രാമിന്‍റെ സംഭാവന. കൗമാര പ്രായത്തിലുള്ളവരിലും യുവതീ യുവാക്കൾക്കിടയിലുമാണ്​ ഇൻസ്റ്റഗ്രാമിന് ഇപ്പോൾ​ ഏറ്റവും പ്രചാരമുള്ളത്​. എന്നാൽ, 13 വയസിന്​ താഴെയുള്ള കുട്ടികൾക്ക്​ വേണ്ടി മാത്രമായി പുതിയ ഇൻസ്റ്റഗ്രാം വേർഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്​ ഫേസ്​ബുക്ക്​. കുട്ടികൾക്ക്​ വേണ്ടി ഗൂഗ്​ൾ​ ലോഞ്ച്​ ചെയ്​ത ‘യൂട്യൂബ്​ കിഡ്​സ്’​ പോലെ സെൻസർ ചെയ്​ത ഉള്ളടക്കം മാത്രം അനുവദിക്കുന്ന രീതിയിലായിരിക്കും ഇൻസ്റ്റഗ്രാം അവരുടെ ‘കിഡ്​സ്​ വകഭേദം’ പുറത്തിറക്കുക.തങ്ങളുടെ ജനപ്രിയ ആപ്പുകൾ അടുത്ത തലമുറ ഇന്‍റർനെറ്റ്​ ഉപയോക്​താക്കളുടെ കൈകളിലുമെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്​ ഫേസ്​ബുക്ക്​ ഇൻസ്റ്റഗ്രാം ചൈൽഡ്​ വേർഷനുമായെത്തുന്നത്​. പുതിയ അപ്ലിക്കേഷൻ വ്യാഴാഴ്ച ആന്തരികമായി അവർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലോഞ്ച്​ ചെയ്​തിട്ടില്ല. ഉപയോക്താക്കൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നാണ്​ ഇൻസ്റ്റാഗ്രാം നിലവിൽ അടിസ്ഥാനമായി വെച്ചിരിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം കിഡ്‌സിനെ കുറിച്ച്​ BuzzFeed News റിപ്പോർട്ടു ചെയ്യുന്നു.
FacebookTwitterWhatsAppEmail

ഫേസ്​ബുക്ക്​ 2012ൽ ഒരു ബില്യൺ ​ഡോളർ എന്ന ഭീമമായ തുകയ്​ക്ക്​ സ്വന്തമാക്കിയ ഫോ​ട്ടോ ഷെയറിങ്​ ആപ്പാണ്​ ഇൻസ്റ്റഗ്രാം. ആ സമയത്ത്​ വെറും 13 ജീവനക്കാർ മാത്രമുണ്ടായിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമായിരുന്നു ഇൻസ്റ്റഗ്രാം എന്നതാണ്​ ശ്രദ്ധേയം. അന്ന്​ ഫേസ്​ബുക്ക്​ എടുത്ത തീരുമാനം ശരിവെക്കുംവിധമാണ്​ ഇൻസ്റ്റയുടെ ഇപ്പോഴത്തെ വളർച്ച. ഫേസ്​ബുക്കിന്‍റെ വാർഷിക വരുമാനത്തിൽ 20 ബില്യൺ ഡോളറാണ് ഒരു ബില്യണിലധികം യൂസർമാരുള്ള​ ഇൻസ്റ്റഗ്രാമിന്‍റെ സംഭാവന.

കൗമാര പ്രായത്തിലുള്ളവരിലും യുവതീ യുവാക്കൾക്കിടയിലുമാണ്​ ഇൻസ്റ്റഗ്രാമിന് ഇപ്പോൾ​ ഏറ്റവും പ്രചാരമുള്ളത്​. എന്നാൽ, 13 വയസിന്​ താഴെയുള്ള കുട്ടികൾക്ക്​ വേണ്ടി മാത്രമായി പുതിയ ഇൻസ്റ്റഗ്രാം വേർഷൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്​ ഫേസ്​ബുക്ക്​. കുട്ടികൾക്ക്​ വേണ്ടി ഗൂഗ്​ൾ​ ലോഞ്ച്​ ചെയ്​ത ‘യൂട്യൂബ്​ കിഡ്​സ്’​ പോലെ സെൻസർ ചെയ്​ത ഉള്ളടക്കം മാത്രം അനുവദിക്കുന്ന രീതിയിലായിരിക്കും ഇൻസ്റ്റഗ്രാം അവരുടെ ‘കിഡ്​സ്​ വകഭേദം’ പുറത്തിറക്കുക.തങ്ങളുടെ ജനപ്രിയ ആപ്പുകൾ അടുത്ത തലമുറ ഇന്‍റർനെറ്റ്​ ഉപയോക്​താക്കളുടെ കൈകളിലുമെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്​ ഫേസ്​ബുക്ക്​ ഇൻസ്റ്റഗ്രാം ചൈൽഡ്​ വേർഷനുമായെത്തുന്നത്​. പുതിയ അപ്ലിക്കേഷൻ വ്യാഴാഴ്ച ആന്തരികമായി അവർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലോഞ്ച്​ ചെയ്​തിട്ടില്ല. ഉപയോക്താക്കൾക്ക് കുറഞ്ഞത് 13 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നാണ്​ ഇൻസ്റ്റാഗ്രാം നിലവിൽ അടിസ്ഥാനമായി വെച്ചിരിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം കിഡ്‌സിനെ കുറിച്ച്​ BuzzFeed News റിപ്പോർട്ടു ചെയ്യുന്നു. “സുഹൃത്തുക്കളുമായി ചാറ്റ്​ ചെയ്യാനും ബന്ധം പുലർത്താനും സഹായിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ കുട്ടികൾ കൂടുതലായി മാതാപിതാക്കളോട് ചോദിക്കുന്ന സാഹചര്യമുണ്ടെന്ന്​ ഫേസ്ബുക്ക് വക്താവ് ജോ ഓസ്ബോൺ ഒരു പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ രക്ഷിതാക്കൾക്ക്​ അതിനായി ധാരാളം ഓപ്​ഷനുകൾ ഇല്ല. അതുകൊണ്ട്​, ഞങ്ങൾ രക്ഷിതാക്കളുടെ നിയന്ത്രണങ്ങളോടെ കുട്ടികൾക്ക്​ എളുപ്പം ഉപയോഗിക്കാവുന്ന ആപ്പായ മെസ്സഞ്ചർ കിഡ്​സ്​ പോലുള്ള കൂടുതൽ പ്രൊഡക്​ടുകൾ നിർമിക്കാനുള്ള പ്രവർത്തനത്തിലാണ്​. അതിന്‍റെ ഭാഗമായി ഇൻസ്റ്റഗ്രാമിലേക്കും പാരന്‍റ്​ കൺട്രോൾ എക്​സ്​പീരിയൻസ്​ കൊണ്ടുവരും

Leave A Reply

Your email address will not be published.