Ultimate magazine theme for WordPress.

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യുനമർദം; ആന്ധ്ര – ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ തീവ്രന്യുനമർദം അതിതീവ്രന്യുനമർദമായി ശക്തി പ്രാപിച്ചു. വിശാഖപട്ടണത്തു നിന്ന് 580 km അകലെയായി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ജവാദ് ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഡിസംബർ 4ന് രാവിലെ വടക്കൻ ആന്ധ്രപ്രദേശ് – തെക്കൻ ഒഡിഷ തീരാത്തെത്തുന്ന ചുഴലിക്കാറ്റ് തുടർന്നുള്ള 24 മണിക്കൂറിൽ വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ആന്ധ്രപ്രദേശ് – ഒഡിഷ തീരത്തിന് സാമാന്തരമായി മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ ശക്തിയാർജിച്ചു സഞ്ചരിക്കാൻ സാധ്യത. നിലവിൽ ചുഴലിക്കാറ്റ് കേരളത്തിൽ ഭീഷണിയില്ല. കേരളത്തിൽ ഒറ്റപ്പെട്ട മഴ അടുത്ത 3 ദിവസം കൂടി തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലകളില്‍ മഴ പെയ്തേക്കും. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 05: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

ഡിസംബര്‍ 06: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

Leave A Reply

Your email address will not be published.