Ultimate magazine theme for WordPress.

ലെബനനിലെ സ്ഫോടനം: ഹിസ്ബുള്ളയ്ക്ക് പേജർ നല്‍കിയത് ഇസ്രയേൽ കടലാസ് കമ്പനി

ന്യൂയോര്‍ക്ക് : ലെബനനില്‍ സ്ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ച് നല്‍കിയത് ഇസ്രയേലിന്റെ കടലാസ് കമ്പനിയെന്ന് റിപ്പോര്‍ട്ട്. ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങ്ങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത്. ഇതൊരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കാന്‍ ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സികളുടെ വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു സ്ഫോടനങ്ങളെന്നാണ് വിവരം. സ്‌ഫോടനത്തില്‍ 20 ഓളം പേര്‍ മരിക്കുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ബിഎസിക്ക് ഇസ്രയേലുമായുള്ള ബന്ധം മറച്ചുവെക്കാന്‍ മറ്റു രണ്ട് ഷെല്‍ കമ്പനികള്‍കൂടി ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Sharjah city AG

Comments are closed.