Ultimate magazine theme for WordPress.

ഇസ്രായേൽ നേതാക്കളെ വധിക്കാൻ പദ്ധതി: ഇറാൻ ഏർപ്പെടുത്തിയ ഇസ്രായേല്‍ പൗരൻ അറസ്റ്റിൽ

ജെറുസലേം : ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഉന്നത നേതാക്കളെയും വധിക്കാൻ പദ്ധതി. ഇറാനിയന്‍ ഇന്റലിജന്‍സ് റിക്രൂട്ട് ചെയ്ത വ്യക്തിയെ ഇസ്രയേല്‍ അറസ്റ്റ് ചെയ്തു.

ഇസ്രായേല്‍ പൗരനാണ് പിടിയിലായതെന്ന് ഇസ്രായേല്‍ പോലീസും രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഈ വ്യക്തിയെ രണ്ടുതവണ ഇറാനിലേക്ക് എത്തിക്കുകയും ദൗത്യങ്ങള്‍ നടത്തുന്നതിന് പണം നല്‍കുകയും ചെയ്‌തെന്ന് പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇയാളുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു.

Sharjah city AG

Comments are closed.