എക്സൽ ലീഡർഷിപ്പ് പ്രോഗ്രാം വയനാട്ടിൽ
വയനാട് :എക്സൽ മിനിസ്ട്രീസും ഗ്ലോബൽ അഡ്വാൻസും സംയുക്തമായി സംഘടിപ്പിച്ച ലീഡർഷിപ്പ് പ്രോഗ്രാം പയ്യംമ്പള്ളി ട്രൈബൽ മിഷൻ ചർച്ചിൽ ആഗസ്റ്റ് 6 ശനിയാഴ്ച നടത്തപ്പെട്ടു. പാസ്റ്റർ ബിജു ചാക്കോ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ ജയ്സൺ മാനന്തവാടി ഉത്ഘാടനം ചെയ്തു. എക്സൽ ടീമംഗങ്ങളായ ജോബി. കെ.സി., ഗ്ലാസ്സൺ ജയിംസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വയനാട്ടിലെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ട്രൈബൽ മിഷനിലെ ദൈവദാസന്മാരും 75 ലധികം യുവജനങ്ങളും പങ്കെടുത്തു. പങ്കെടുത്തു. മീറ്റിംഗിന്റെ മേഖല കോഡിനേറ്ററായി സുജിത്ത് പയ്യംമ്പള്ളി പ്രവർത്തിച്ചു.