പരീക്ഷ ഒരുക്ക, കരിയർ ഗൈഡൻസ് സെമിനാർ ഇന്ന്

0 145

ഷാർജ: കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ആഭിമുഖ്യത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സി.ബി എസ് ഇ , കേരള സ്റ്റേറ്റ് ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥി കൾക്കായി പരീക്ഷ ഒരുക്ക സെമിനാർ ഇന്ന് 7 മണിക്ക് ക്ലബ് ഹാളിൽ വച്ച് നടക്കും. സി.ബി എസ് ഇ കരിയർ കൗൺസിലറും , ഫുജൈറ ഔർ ഓൺ ഇംഗീഷ് സ്കൂളിലെ കോമേഴ്സ് ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻറു മായ ഡഗ്ളസ് ജോസഫ് ക്ലാസ്സെടുക്കും.
പത്താം ക്ലാസ്സിനു ശേഷം പ്ളസ് വണ്ണിന് ഏതു വിഷയം എടുക്കണം , പന്ത്രണ്ടാം ക്ലാസ്സിനു ശേഷം മികച്ച കരിയർ ഉറപ്പാക്കുന്നതിനായി ഏതു കോഴ്സ് പഠിക്കണം എന്നീ വിഷയങ്ങളും സെമിനാറിൽ വിശദീകരിക്കും.

Leave A Reply

Your email address will not be published.