Ultimate magazine theme for WordPress.

സ്വന്തം ഭവനത്തിൽ പ്രാർത്ഥനായോഗം നടത്തിയതിന് ഇറാനിൽ സുവിശേഷകന് 10 വർഷത്തെ തടവ് ശിക്ഷ

ടെഹ്‌റാൻ : ടെഹ്‌റാനിലെ റെവല്യൂഷണറി കോടതി ഒരു അർമേനിയൻ വംശജനായ ഇറാനിയൻ ക്രിസ്ത്യൻ സുവിശേഷകനെ സ്വന്തം ഭവനത്തിൽ പ്രാർത്ഥനായോഗം നടത്തിയതിനു 10 വർഷത്തെ തടവിന് ശിക്ഷിച്ചു, ജഡ്ജി അഫ്ഷാരി അധ്യക്ഷനായ ടെഹ്‌റാനിലെ റെവല്യൂഷണറി കോടതിയുടെ 26 ആം ബ്രാഞ്ച്, ആണ് 60കാരനായ അനൂഷവൻ അവെഡിയനു ശിക്ഷ വിധിച്ചത്. അനുഷാവനെ കൂടാതെ പ്രാർത്ഥനയിൽ പങ്കെടുത്തു എന്നതിന്റെ പേരിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അബാസ് സൂറി, മറിയം മുഹമ്മാദി എന്നിവർക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. 500 മില്യൻ റിയാൽ പിഴയായി കൊടുക്കുന്നതിന് പുറമെ, സോഷ്യൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളിൽ നിന്ന് അകന്നു നില്ക്കുകയും രണ്ടു വർഷത്തേക്ക് ടെഹറാനിൽ പ്രവേശിക്കാതിരിക്കുകയും വേണമെന്നും വിധിയിൽ പറയുന്നു.

ദേശീയ സുരക്ഷയ്‌ക്കെതിരായി പ്രവർത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇവാഞ്ചലിക്കൽ ‘സയണിസ്റ്റ്’ ഹോം ചർച്ച് സംഘടിപ്പിക്കുകയും നടത്തുകയും ചെയ്യുക, സാറ്റലൈറ്റ് ഡിഷും റിസീവറുകളും ഉപയോഗിക്കുന്നു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മൂവരും ശിക്ഷിക്കപ്പെട്ടത്. അവരുടെ കൈവശം ഉണ്ടായിരുന്ന ബൈബിളിന്റെ പകർപ്പുകൾ, സെൽ ഫോണുകൾ, കമ്പ്യൂട്ടർ , സ്മാർട്ട്‌ഫോണുകളുടെയും സോഷ്യൽ നെറ്റ്‌വർക്കുകളുടെയും പാസ്‌വേഡുകളും പിടിച്ചെടുത്തു. ടെഹ്‌റാനിലെ എവിൻ ജയിലിൽ, തീവ്രമായ ചോദ്യം ചെയ്യലുകളിൽ മൂവരും പീഡനത്തിന് വിധേയരായി.

ഓപ്പൺ ഡോർസ് യുഎസ്എയുടെ വേൾഡ് വാച്ച് ലിസ്റ്റ് അനുസരിച്ച്, ക്രിസ്ത്യൻ പീഡനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം ഒമ്പതാമത്തെ രാജ്യമായി ഇസ്ലാമിക് റിപ്പബ്ലിക്ക് റാങ്ക് ചെയ്തിട്ടുണ്ട്. ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവർ പീഡനത്തിന് ഏറ്റവും സാധ്യതയുള്ളവരാണ്, പ്രത്യേകിച്ച് സർക്കാരിൽ നിന്നും ഒരു പരിധി വരെ സമൂഹത്തിൽ നിന്നും അവരുടെ സ്വന്തം കുടുംബങ്ങളിൽ നിന്നു പോലും.

മുസ്ലീം പശ്ചാത്തലത്തിൽ നിന്ന് പരിവർത്തനം ചെയ്തവരുടെ ഹൗസ് ചർച്ച് ഗ്രൂപ്പുകൾ പലപ്പോഴും റെയ്ഡ് ചെയ്യപ്പെടുന്നു, സുവിശേഷകന്മാരും വിശ്വാസികളും \”ദേശീയ സുരക്ഷയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നുവെന്ന\” വ്യാജ ആരോപണങ്ങൾക്കു വിധേയരായി അറസ്റ്റുചെയ്യപ്പെടുകയും പ്രോസിക്യൂട്ട് ചെയ്യുകയും നീണ്ട ജയിൽ ശിക്ഷകൾ അനുഭവിക്കേണ്ടതായും വരുന്നു.

Leave A Reply

Your email address will not be published.