Ultimate magazine theme for WordPress.

സുഡാനിൽ സൈനിക ഭരണത്തിനെതിരായ പ്രതിഷേധത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു

ഖാർത്തൂം: എട്ട് മാസം മുമ്പ് അധികാരം പിടിച്ചടക്കിയ സുഡാനിലെ സൈനിക നേതൃത്വത്തിനെതിരെ നടത്തിയ പ്രധിഷേധത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
സുഡാനിന്റെ തലസ്ഥാനമായ ഖാർത്തൂമിലെ ഇരട്ട നഗരമായ ഒംദുർമാനിൽ ആണ് പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിമരുന്ന് പ്രയോഗിക്കുകയും തത്സമയം ആറ് പേർക്ക് മാരകമായി വെടിയേൽക്കുകയും ചെയ്തത്. ഖാർത്തൂമിലെ നൈൽ നദിക്ക് സമീപം ഒരാൾക്ക് തലയിലും മറ്റൊരാൾക്ക് നെഞ്ചിലും ആണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. എട്ട് പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് ജനക്കൂട്ടം ഖാർത്തൂമിലും അതിന്റെ ഇരട്ട നഗരങ്ങളായ ഒംദുർമാനിലും ബഹ്‌രിയിലും പ്രതിഷേധിക്കുന്നതായി കണക്കാക്കപ്പെടുന്നു.സെൻട്രൽ ഖാർത്തൂമിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്യുന്നതിൽ നിന്ന് പ്രതിഷേധക്കാരെ തടയാൻ സുരക്ഷാ സേന കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കുന്നുണ്ടെങ്കലും ജനങ്ങൾ പിരിഞ്ഞു പോകുന്നില്ല.

Leave A Reply

Your email address will not be published.