Ultimate magazine theme for WordPress.

തജികിസ്താനിൽ ഭൂചലനം

ദുഷാൻബെ:തജികിസ്താനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം ഉണ്ടായത് .
അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ- ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും , 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു.പാമിർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നിൽ സ്വാഭാവിക അണക്കെട്ട് സ്ഥിതി ചെയ്യുന്നുണ്ട്. ഈ അണക്കെട്ടിന് പൊട്ടൽ സംഭവിച്ചാൽ വലിയ അപകടത്തിലേക്കാകും അത് വഴിവയ്ക്കുകയെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പ്രകൃഷിക്ഷോഭങ്ങൾ തുടർക്കഥയായ പ്രദേശങ്ങളിലൊന്നാണ് തിജികിസ്താൻ. നിരവധി തവണ പ്രളയങ്ങളും, മണ്ണിടിച്ചിലും, കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടിട്ടുള്ള പ്രദേശമാണ് ഇത്.

1 Comment
  1. Codice di riferimento binance says

    Your article helped me a lot, is there any more related content? Thanks! https://accounts.binance.com/it/register?ref=PORL8W0Z

Leave A Reply

Your email address will not be published.