Ultimate magazine theme for WordPress.

മരുന്നുകളുടെ അഭാവം: ഗാസയില്‍ ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തു

ഗാസ : വൈറസിനെതിരെ ഗാസയിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വേണ്ടി ആക്രമണത്തിന് താല്‍ക്കാലിക വിരാമമിടണമെന്ന ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, ഇസ്രയേല്‍ ഉപരോധം കാരണം വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അഭാവം തുടങ്ങിയവയാണ് ഗാസയില്‍ വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എല്ലായിടത്തും സംഘര്‍ഷം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിനേഷന്‍ സാധിക്കില്ലെന്ന് ഗുട്ടെറസ് പ്രതികരിച്ചിരുന്നു

Sharjah city AG

Comments are closed.