Ultimate magazine theme for WordPress.

ഗാസയിലെ അഭയാർഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : ഗാസ വെടിപ്പാകണമെങ്കിൽ അവിടെയുള്ള അഭയാർഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ജോർദൻ രാജാവ് അബ്‌ദുല്ല രണ്ടാമനുമായി നടത്തിയ ഫോൺകോളിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ഈജിപ്‌ത് പ്രസിഡന്റ് അബ്‌ദുൽ ഫത്ത അൽ-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആളുകൾ അവിടെ ജീവിക്കുന്നത് സങ്കീർണമായ അവസ്‌ഥയിലാണ്. അവരെ മാറ്റിപ്പാർപ്പിക്കേണ്ടത് അനിവാര്യമായതിനാൽ അറബ് രാജ്യങ്ങളുമായി താൻ ചർച്ചകൾ നടത്തും കുടിയേറ്റക്കാർക്കായി വീടുകൾ നിർമിക്കുമെന്നും ട്രംപ് പറഞ്ഞു.

Sharjah city AG

Comments are closed.