Ultimate magazine theme for WordPress.

വെടിനിർത്തൽ കരാർ: ഇസ്രായേൽ 200 പാലസ്തീനിയന്‍ തടവുകാരെ വിട്ടയച്ചു

ടെല്‍ അവീവ് : ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ 200 പാലസ്തീനിയന്‍ തടവുകാരെ വിട്ടയച്ചു. ഹമാസ് തടവിലാക്കിയ നാല് ഇസ്രയേലി വനിത സൈനികരെ വിട്ടയച്ചതിന് പിന്നാലെയാണ് പാലസ്തീനിയന്‍ തടവുകാരെ വിട്ടയച്ചത്.

ഇവരില്‍ 70 പേരെ ഈജിപ്ത് വഴി വിട്ടയച്ചിരുന്നു. ഇവരെ കെയ്‌റോയില്‍ ഹമാസ് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചിതരായ തടവുകാരില്‍ 120 പേര്‍ ജീവപര്യന്തം വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞവരാണ്. വെടിനിര്‍ത്തല്‍ കരാറിന് ശേഷം രണ്ടാം ഘട്ട മോചിപ്പിക്കലാണിത്

Sharjah city AG

Comments are closed.