ന്യൂഡൽഹി : കൊലപാതകം ചെയ്ത പ്രതിയാണെങ്കിലും മാനസാന്തരപ്പെടാൻ സാധ്യതയുണ്ടെങ്കിൽ വധശിക്ഷ ഒഴിവാക്കാവുന്നതാണെന്ന് സുപ്രീംകോടതി. ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശി ദീൻ ദയാൽ തിവാരിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
പ്രായം, കുറ്റകൃത്യപശ്ചാത്തലം തുടങ്ങിയവയെല്ലാം ഇത്തരം കേസുകളിൽ പരിഗണിക്കണമെന്നും ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രതി മാനസാന്തരപ്പെടാൻ ഒരു സാധ്യതയും ഇല്ലാതിരിക്കുകയും ജീവപര്യന്തം തടവ് പോരാതെ വരുകയും ചെയ്യുമ്പോഴേ വധശിക്ഷ വിധിക്കാവുയെന്ന് ബച്ചൻ സിങ് കേസിൽ (1980) സുപ്രീംകോടതി മുൻപ് വ്യക്തമാക്കിയിരുന്നു.

Comments are closed.