നൈജീരിയ : നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ ഭീകരാക്രമണം. നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ ഗ്ബോക്കോ രൂപതയിലാണ് ക്രിസ്തുമസ് ദിനത്തിൽ ആക്രമണമുണ്ടായതെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്തു.
ഡിസംബറിൽ നടന്ന അക്രമണമാണെങ്കിലും ജനുവരി അവസാനത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. അജ്ഞാതരായ ഒരു സംഘം അക്രമികൾ അൻവാസൈ പട്ടണത്തിൽ റെയ്‌ഡ് നടത്തി. മുതിർന്നവരും കുട്ടികളുമുൾപ്പെടെ 4 ക്രൈസ്തവരെയാണ് സംഘം കൊലപ്പെടുത്തിയത്. സെൻ്റ് മേരീസ് ഇടവകയിലെ പള്ളി, ക്ലിനിക്ക്, സ്കൂൾ കെട്ടിടങ്ങൾ, ഇടവക കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ കത്തിനശിച്ചു.

Comments are closed.