പ്രാർത്ഥിക്കുകയായിരുന്ന കോവിഡ് രോഗിയെ അടിച്ചു കൊന്നു

പ്രാർത്ഥിക്കുകയായിരുന്ന കോവിഡ് രോഗിയെ യുവാവ് ഓക്സിജൻ സിലിണ്ടർ കൊണ്ട് അടിച്ചു കൊന്നു

0 1,277

കാലിഫോർണിയ: ഡിസംബർ 17 ന് ലങ്കാസ്റ്ററിലെ ആന്റലോപ്വാലി ഹോസ്പിറ്റലിൽ കോവിസ്-19 ന് ചികിത്സയിലായിരുന്ന 82 കാരനായ സ്പെയിൻ വംശജനായ ഒരാളെ അതേ മുറിയിൽ അഡ്മിറ്റ് ആയിരുന്ന 37 വയസ്സുള്ള ജെസ്സി മാർട്ടിനെസ് എന്ന യുവാവ് ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് അടിച്ചതു നിമിത്തം കൊല്ലപ്പെട്ടതായി ലോസ്ഏഞ്ചൽസ് കൗണ്ടി പോലീസ് റിപ്പോർട്ടു ചെയ്തു. ആ മനുഷ്യൻ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ മാർട്ടിനെസ് പ്രകോപിതനായി, തുടർന്ന് ഓക്സിജൻ ടാങ്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു”, ഡിറ്റക്ടീവുകൾ പറഞ്ഞു. മാർട്ടിനെസിനെതിരെ കൊലപാതകം, വിദ്വേഷക കുറ്റകൃത്യങ്ങൾക്ക് പ്രേരണ, മുതിർന്നവർക്കെതിരെയുള്ള കയ്യേറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച അദ്ദേഹം ആന്റലോപ് വാലിയിലെ കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.