ബഹിരാകാശ ധൗത്യം പൂർത്തിയാക്കി ചൈനീസ് സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി

0 199

ബെയ്ജിംഗ്: ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ചൈനീസ് ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചെൻ ഡോങ്, ലിയു യാങ്, കായ് സുഴെ എന്ന ദൗത്യ സംഘമാണ് 183 ദിവസം ബഹിരാകാശത്ത് കഴിഞ്ഞത്. തിങ്കളാഴ്ച പ്രാദേശിക സമയം 12. 10നായിരുന്നു ബഹിരാകാശ യാത്രികരേയും വഹിച്ച് ഷെൻഷോവ് 14 പേടകം ഗോബി മരുഭൂമിയുടെ വടക്കൻ മേഖലയായ ഇന്നെർ മംഗോളിയിൽ ഇറങ്ങി . ചൈനയുടെ ടിയാങ്‌ഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഇവർ ജൂൺ അഞ്ചിന് ബഹിരാകാശ നിലയത്തിലേക്ക് പോയത്. ചൈനയുടെ ബഹിരാകാശ നിലയം അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ മൂന്ന് ബഹിരാകാശ യാത്രികരും അവിടെ ജോലി ചെയ്യുകയായിരുന്നു.
ബഹിരാകാശ നിലയത്തിലെ ബാക്കി ജോലികൾ കൈകാര്യം ചെയ്യാനായി ചൈന ഷെൻഷൗ 15 എന്ന ബഹിരാകാശ പേടകത്തിൽ മൂന്ന് സഞ്ചാരികളെ അയച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഇവരെ ബഹിരാകാശത്തേയ്ക്ക് എത്തിച്ചത്. ബഹിരാകാശ നിലയം കൂട്ടിച്ചേർക്കാൻ ചൈന 11 ദൗത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ആ 11 ദൗത്യങ്ങളിൽ അവസാനത്തേതാണ് ഷെൻഷൗ -15.

Leave A Reply

Your email address will not be published.