Ultimate magazine theme for WordPress.

നവകേരളം-യുവകേരളം; മുഖ്യമന്ത്രി ക്യാമ്പസില്‍; വിദ്യാർത്ഥികളുമായി സംവാദത്തിൽ

കോട്ടയം : നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി  വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുമായി നടത്തിയ സംവാദത്തിലാണ് റാന്നി വെള്ളിയറ ഐപിസി സഭാഅംഗമായ ജെസ്നി ശ്രദ്ധേയയായത്‌. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ 260 കോളേജുകളിൽനിന്നും തിരഞ്ഞെടുത്ത 24 വിദ്യാർത്ഥികൾക്കാണ് മുഖ്യമന്ത്രിയുമായി സംവദിക്കാൻ അവസരം ലഭിച്ചത്.

\"\"

റാന്നി സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ജെസ്നി അന്ന തോമസ് അയിരൂർ മേട്ടുംപുറത്തു ജോസ് ബിന്ദു ദമ്പതികളുടെ മകളാണ്. പ്രധാനമായും രണ്ടു ചോദ്യങ്ങളാണ് ജെസ്നി മുഖ്യമന്ത്രിയോട് ഉന്നയിച്ചത്. ഞങ്ങളോടൊപ്പം പഠനം നടത്തിയ ചിലർക്കു ജീവിത പ്രാരാബ്ധ്ങ്ങൾക്കിടയിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. അതിനു പരിഹാരമായി പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം. ക്റാഷ് കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കുവാൻ കാലതാമസം നേരിടുന്നത് ജോലി സാധ്യത നഷ്ടപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജെസ്നിയുടെ പേര് എടുത്തു പറഞ്ഞു മറുപടി നൽകി
“വിശന്നിരിക്കുന്ന വർക്കാണ് ഭക്ഷണത്തിന്റെ ആവശ്യം. ഭാവിയിൽ വിശക്കുവാൻ പോകുന്നവർക്കുവേണ്ടി ഇന്നേ ഭക്ഷണം കരുതേണ്ട ആവശ്യമില്ല. ഇപ്പോൾ വിശക്കുന്നവനു ആഹാരം നൽകുവാൻ കഴിഞ്ഞാൽ അതാണ് വലിയ കാര്യം ” ജെസ്നി അന്ന തോമസിന്റെ വാക്കുകൾ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസിൽ മുഴങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതു
കുറിച്ച് വെച്ചു കൃത്യമായ മറുപടിയും നൽകി. പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള സാഹചര്യം കഴിഞ്ഞ അധ്യയന വർഷം തീരുമാനിച്ചു എങ്കിലും കോവിഡ് മൂലം നടപ്പിൽ ആയില്ല. കലാലയങ്ങളിൽ ഉച്ചയോടുകൂടി പഠന സമയം അവസാനിപ്പിക്കാനുള്ള തീരുമാനം അടുത്ത അധ്യയന വർഷം ഉണ്ടാകും. സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കുക എന്നത് വിദ്യാർത്ഥിയുടെ അവകാശമാണ്. അതു കൃത്യ സമയത്തു നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സാബു തോമസ്, പ്രൊ വൈസ് ചാൻസിലർ ഡോ.അരവിന്ദ് കുമാർ, വീണ ജോർജ്‌ എംഎൽഎ , ജി എസ് പ്രദീപ് എന്നിവർ യോഗത്തിൽ സന്നിഹിതർ ആയിരുന്നു.

Leave A Reply

Your email address will not be published.