സുഡാൻ : ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ പുതുവർഷത്തിലും ക്ഷാമവും പട്ടിണിയും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ഒരു അന്താരാഷ്ട്ര നിരീക്ഷണ സംഘടന മുന്നറിയിപ്പ് നൽകി. സംയോജിത ഭക്ഷ്യസുരക്ഷാ ഫേസ് ക്ലാസിഫിക്കേഷൻ്റെ ക്ഷാമ അവലോകന സമിതിയുടെ ഒരു പുതിയ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
സുഡാനീസ് സായുധസേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധം 2023 ഏപ്രിലിൽ ആരംഭിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽനിന്ന് പലായനം ചെയ്യുകയും ചെയ്തു. സുഡാനിലെ കുറഞ്ഞത് അഞ്ച് പ്രദേശങ്ങളിലെങ്കിലും ക്ഷാമം നിലനിൽക്കുന്നുണ്ട്. നോർത്ത് ഡാർഫറിലെ സംസം, അബു ഷൗക്ക്, അൽ സലാം ക്യാമ്പുകൾ, പടിഞ്ഞാറൻ നുബ പർവതനിരകളിലുമാണ് ക്ഷാമം രൂക്ഷമായിട്ടുള്ളത്
