ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖല സ്ക്കൂൾ കിറ്റ് വിതരണം നടത്തി

0 172

കട്ടപ്പന :ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കിറ്റ് വിതരണം നടത്തി. തുടർച്ചയായ പന്ത്രണ്ടാം വർഷം ആണ് പാസ്റ്റർ അനീഷ് ഏലപ്പാറയുടെ നേതൃത്വത്തിൽ സ്കൂൾ കിറ്റ് വിതരണം നടത്തുന്നത്. മെയ് 1 തിങ്കളാഴ്ച രാവിലെ 10.30 ന് കട്ടപ്പന ചർച്ച് ഓഫ് ഗോഡ് ഹാളിൽ സോൺ ഡയറക്ടർ പാസ്റ്റർ അനീഷ് ഏലപ്പാറയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ.റെജി വിതരണ ഉദ്ഘാടനം നിർവഹിച്ചു. മിഷൻ ഡയറക്ടർ പാസ്റ്റർ വൈ.ജോസ്, പാസ്റ്റർ സാം പത്തനാവിളയിൽ, പാസ്റ്റർ റെജി കുര്യൻ, പാസ്റ്റർ എൻ. ആർ. സെനു, പാസ്റ്റർ ഷാജി ഇടുക്കി, പാസ്റ്റർ റെജിമോൻ എന്നിവർ ആശംസകൾ അറിയിച്ചു.

കഴിഞ്ഞ 12 വർഷമായി ചെയ്യുന്ന ഈ ഉദ്യമങ്ങൾക്ക് പിന്നിൽ നിരവധി പേരുടെ അകമഴിഞ്ഞ പിന്തുണകളും സഹായങ്ങളും ആണെന്ന് പാസ്റ്റർ അനീഷ് ഏലപ്പാറ ഓർമ്മിപ്പിച്ചു. ഹൈറേഞ്ചിലെ ആറു സെൻ്ററുകളിൽ നിന്നും അർഹതപ്പെട്ട 150 കുട്ടികൾക്കും അടൂർ ഏനാത്ത് പഞ്ചായത്തിലെ 50 കുട്ടികൾക്കും ആണ് സ്ക്കൂൾ കിറ്റുകൾ വിതരണം ചെയ്തത്.

മേഖല സെക്രട്ടറി പാസ്റ്റർ വി ജെ തോമസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.