ജറുസലേം: ഗാസയിൽ കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടികളെ അടിയന്തര ചികിത്സയ്ക്കായി ജറുസലേമിലെ ഒലിവ് പർവതത്തിലുള്ള അഗസ്റ്റ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്ന് ഇസ്രായേൽ അധികൃതരോട് ജറുസലേമിലെ പാത്രിയർക്കീസുമാരും സഭാ മേധാവികളും ആവശ്യപ്പെട്ടു. ഡിസംബർ 17-ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് ക്രൈസ്തവ സഭാ നേതൃത്വം ഈ മാനുഷിക ആവശ്യം ഉന്നയിച്ചത്.
ഗാസയിലെ കുട്ടികൾക്ക് ആവശ്യമായ പ്രത്യേക ചികിത്സയും പൂർണ്ണ പരിചരണവും നൽകാൻ അഗസ്റ്റ വിക്ടോറിയ ആശുപത്രി സജ്ജമാണെന്ന് സഭാ നേതാക്കൾ വ്യക്തമാക്കി. ചികിത്സാ ചെലവുകൾ മാത്രമല്ല യാത്രാ ചെലവുകളും ആശുപത്രി തന്നെ വഹിക്കും. അതിനാൽ ഇസ്രായേൽ സർക്കാരിന് ഇത് യാതൊരു വിധ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Comments are closed.