Ultimate magazine theme for WordPress.

കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്ന ക്രൈസ്തവർ കേരളത്തിൽ വ്യക്തിഹത്യ ചെയ്യപ്പെടുന്നു ; ആരോപണവുമായി ബി. ജെ. പി

118

ന്യൂഡൽഹി. കേരള സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും കേരളത്തിലെ ക്രിസ്ത്യാനികളെ ഒരു വോട്ട് ബാങ്ക് ആയി മാത്രം കാണുകയും, കേന്ദ്രസർക്കാരിന്റെ നയങ്ങളെയും ഭരണത്തെയും അനുകൂലിച്ച് പ്രസ്താവന നടത്തുവാനോ അഭിപ്രായം സ്വതന്ത്രമായി പ്രകടിപ്പിക്കുവാനോ അനുവദിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ആരോപിച്ചു. കേരളത്തിലെ കർഷകരുടെ ആശങ്കകൾ പരിഹരിക്കുകയും റബറിന് വില 300 രൂപയും ആക്കുകയും ചെയ്താൽ തങ്ങളുടെ സമുദായം ബിജെപി ഗവർമെന്റിനെ സഹായിക്കാമെന്നും ദക്ഷിണേന്ത്യയിൽ നിന്നും ഒരു എംപി ഇല്ലാത്ത അവസ്ഥ പരിഹരിക്കാം എന്നും പരസ്യപ്രസ്താവന നടത്തിയ കത്തോലിക്കാ ബിഷപ്പിന്റെ പ്രസ്താവനയെ അദ്ദേഹം വാർത്താ സമ്മേളനത്തിൽ സ്വാഗതം ചെയ്യുകയും ചെയ്തു.

\’ഇന്ത്യൻ സർക്കാരിന് പരോക്ഷമായി പിന്തുണക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ പുരോഹിതന്മാർക്ക് സ്വാതന്ത്ര്യമില്ലെന്ന് ഇടതുപക്ഷവും കോൺഗ്രസ്സും കരുതുന്നുണ്ടോ? ഈ രണ്ടു പാർട്ടികളും ന്യൂനപക്ഷ അനുഭാവികൾ എന്ന് അവകാശപ്പെടുന്നത് പരിഹാസ്യമായി സാഹചര്യമാണ് ഇന്നുള്ളത് ബി ജെപി വക്താവ് പറഞ്ഞു. രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി അധികാരത്തിലുള്ള ഛത്തീസ്ഗഡിൽ നിന്നാണ് ഇത്തരം ആക്രമണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും പള്ളികൾക്കെതിരായ ആക്രമണങ്ങൾക്ക് ബിജെപിയെ കുറ്റപ്പെടുത്താൻ കോൺഗ്രസ് ലക്ഷ്യമിടുന്നു. ഗോവ പോലുള്ള സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികൾ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളതെന്നും\’ അദ്ദേഹം ചൂണ്ടിക്കാട്ടി.

“നാർക്കോട്ടിക്ക് ജിഹാദ് “ വിഷയം ഉന്നയിച്ച ആർച്ച് ബിഷപ്പിനെതിരെയും ഇരു പാർട്ടികളും ലക്ഷ്യമിട്ടിരുന്നതായി മന്ത്രി ആരോപിച്ചു. ഇപ്പോൾ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് അനുകൂലമായ പ്രസ്താവന നടത്തിയ ക്രിസ്തീയ നേതാക്കന്മാരെയും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
കർഷകർ പങ്കെടുത്ത യോഗത്തിൽ സീറോ മലബാർ സഭയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് റബർ സംഭരണത്തിന് വില കിലോഗ്രാമിന് 300 രൂപയായി വർധിപ്പിക്കണമെന്നും അത് കേന്ദ്രം ഉറപ്പുനൽകിയാൽ ബിജെപിക്ക് ദക്ഷിണേന്ത്യയിൽ നിന്നുള്ള എംപിയുടെ ദൗർലഭ്യം ഇല്ലാതെയാകും എന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബിജെപി വക്താവ് ടോം വടക്കൻ, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം എന്നിവർ പങ്കെടുത്തു.

ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സഭകൾക്കും സ്ഥാപനങ്ങൾക്കും പ്രേക്ഷിത പ്രവർത്തനങ്ങൾക്കും വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും, പീഡനങ്ങളിലും ക്രൈസ്തവ നേതാക്കൾ ആശങ്കകുലരാണ്. കേന്ദ്ര സംസ്ഥാന ഭരണാധികാരികളെ പല ആവർത്തി നിവേദനങ്ങളിലൂടെയും പ്രതിഷേധ പ്രകടനങ്ങളിലൂടെയും യാഥാർത്ഥ്യം ബോധ്യപ്പെടുത്തി, എന്നിട്ടും സത്വര നടപടികളിൽ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ ക്രൈസ്തവൻ ബിജെപിയിൽ നിന്നും അകലുന്നു, എന്നൊരു ചിന്ത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ഈ പ്രസ്താവന ഏറെ പ്രാധാന്യത്തോടുകൂടിയാണ് വീക്ഷിക്കപെടുന്നത്.

Leave A Reply

Your email address will not be published.