Ultimate magazine theme for WordPress.

അഫ്ഗാനിസ്ഥാനിൽ ക്രിസ്തുമത വിശ്വാസികൾ കടുത്ത ആശങ്കയിൽ

അഫ്ഗാനിസ്ഥാനിൽ താലിബാൻ സൈന്യം ശക്തമായ മുന്നേറ്റം നടത്തിയതോടെ ന്യൂനപക്ഷമായ ക്രിസ്തുമത വിശ്വാസികൾ കടുത്ത ആശങ്കയിൽ. ഒരാഴ്ചയിലധികമായി നടക്കുന്ന അധിനിവേശത്തിൽ ഭൂരിഭാഗം പ്രദേശങ്ങളും അഫ്ഗാനിസ്ഥാനു നഷ്ടമായി. അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിച്ച ശേഷമാണ് താലിബാൻ ആക്രമണം തുടങ്ങിയത് . അമേരിക്കയും ലണ്ടനും എംബസി ജീവനക്കാരെയും പൗരന്മാരെയും തലസ്ഥാനത്തുനിന്ന് പിൻവലിക്കാൻ ആരംഭിച്ചിരുന്നു.എന്നാൽ എംബസി തുറന്നു പ്രവർത്തിക്കുമെന്നും ഉടൻതന്നെ മൂവായിരം സൈനികരെ കാബൂളിലേക്ക് അയയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കി. സൈന്യം താലിബാനോട് യുദ്ധത്തിന് ഇല്ലെന്നാണ് സൂചന.അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 18 എണ്ണം താലിബാൻ പിടിച്ചെടുത്തതായി അവകാശപ്പെടുന്നുണ്ട്. കാണ്ഡഹാറും ഹെറാത്ത്നഗരവും പിടിച്ചെടുത്തതിനു പിന്നാലെ താലിബാൻ ലക്ഷ്യമിടുന്നത് തലസ്ഥാനമായ കാബൂൾ ആണ് . 30 ദിവസത്തിനുള്ളിൽ താലിബാൻ കാബൂൾ പിടിച്ചെടുക്കുമെന്ന് യുഎസ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ താലിബാനൊപ്പം അധികാരം പങ്കിടാമെന്ന ഒത്തുതീർപ്പ് നിർദ്ദേശം അഫ്ഗാനിസ്ഥാൻ മുന്നോട്ട് വച്ചിട്ടുണ്ടെന്ന് സൂചനയുണ്ട്. പോരാട്ടത്തിൽ പലയിടത്തും അഫ്ഗാൻ സൈന്യത്തിന് പിൻവാങ്ങേണ്ടിവന്നു എന്നും റിപ്പോർട്ടുണ്ട് ഇപ്പോഴും ഒരു ക്രിസ്തീയസഭാ മന്ദിരവും അവിടെയില്ല.അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ജയില്‍ ആക്രമിച്ച് താലിബാന്‍ നൂറുകണക്കിന് തടവുകാരെ തുറന്നുവിട്ടു. മൂവായിരത്തിലധികം താലിബാന്‍ തടവുകാരെ അഫ്ഗാന്‍ സര്‍ക്കാര്‍ അടുത്ത ആഴ്ചകളിലായി കാണ്ഡഹാര്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. ജയിലില്‍ സമാനമായ ആക്രമണം 2008ലും 2011ലും താലിബാന്‍ നടത്തിയിരുന്നു. കൊടുംകുറ്റവാളികും ഭീകരരും അടക്കമുള്ളവരെയാണ് താലിബാന്‍ തുറന്നുവിട്ടത്. മേഖലയില്‍ താലിബാന്‍ മുന്നേറ്റം തുടരുകയാണ് ആരാധനയ്ക്കും സുവിശേഷ പ്രവർത്തനത്തിനും അവിടെ സ്വാതന്ത്ര്യമില്ല. 99.8 ശതമാനം ഇസ്ലാം മതവിശ്വാസികളാണ്. ഇതിൽ 10 ശതമാനത്തോളം ഷിയാ മുസ്ലീങ്ങൾ ഉണ്ട്. അഫ്ഗാനിസ്ഥാൻ്റെ ജനസംഖ്യ 39 ദശലക്ഷം വരും എന്ന് കണക്കാക്കപ്പെടുന്നു. ഇവിടെ ബൈബിൾ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പ്രിൻറ് ചെയ്ത ചില കോപ്പികൾ രഹസ്യമായി ചിലർ ഉപയോഗിക്കുന്നത് അല്ലാതെ പരസ്യമായി വിൽക്കുവാനോ ഉപയോഗിക്കുവാനോ സാധ്യമല്ല . വളരെ ന്യൂനപക്ഷമായ ക്രിസ്തു വിശ്വാസികൾ രഹസ്യമായാണ് ദൈവത്തെ ആരാധിക്കുന്നത്. ഭൂരിഭാഗം ക്രൈസ്തവരും ഡിജിറ്റൽ ഫോർമാറ്റിലുള്ള ബൈബിൾ ഉപയോഗിക്കുന്നു . ദാരി, പെഷ്ടോ എന്നിവയാണ് പ്രധാന ഭാഷകൾ .

Leave A Reply

Your email address will not be published.