Ultimate magazine theme for WordPress.

ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ കിര്‍ഗിസ്ഥാനിൽ ക്രൈസ്തവ ദേവാലയം ഉയരുന്നു

163

ബിഷ്കെക്ക്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ കിര്‍ഗിസ്ഥാനിലെ ക്രൈസ്തവ ദേവാലയ നിര്‍മ്മാണ പദ്ധതി സമര്‍പ്പിച്ചു. ഭൂരിഭാഗം ക്രൈസ്തവരും ഭവനദേവാലയങ്ങളിലാണ് ആരാധനകള്‍ നടത്തുന്നത്. ബിഷ്കേക്ക് കേന്ദ്രീകരിച്ചുള്ള നഗരവികസനത്തിന്റെ ഭാഗമായാണ് പുതിയ കത്തീഡ്രല്‍ നിര്‍മ്മാണം. നിര്‍മ്മാണ പദ്ധതിയുടെ വിശദാംശങ്ങള്‍ ബിഷ്കേക്കില്‍വെച്ച് നടന്ന പ്രസ്സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചു. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സാദിര്‍ ജാപ്പറോവിന്റെ ഉപദേഷ്ടാവായ കൗണ്‍സിലര്‍ വാലേരിജ് ദില്‍, അപ്പസ്തോലിക അഡ്മിനിസ്ട്രേഷന്‍ പ്രതിനിധി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ശൈത്യകാലത്ത് ആരംഭിക്കുന്ന ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ലോവാക്യയില്‍ നിന്നുള്ള ഒരു രൂപത വൈദികൻ ഉള്‍പ്പെടെ 11 പുരോഹിതരും, 8 കന്യാസ്ത്രീകളും ഇവിടെ സേവനം ചെയ്യുന്നു. സമീപകാലത്തായി മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കുറച്ച് സന്യാസിനികളും രാജ്യത്തു സേവനം ആരംഭിച്ചിട്ടുണ്ട്. കസാഖിസ്ഥാനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രക്കിടയിൽ ഫ്രാന്‍സിസ് പാപ്പ പ്രാർത്ഥിച്ച് ദേവാലയത്തിന്റെ മൂലക്കല്ല് ഇട്ടിരുന്നതായി കിര്‍ഗിസ്ഥാന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ഫാ. അന്തോണി ജെയിംസ് കൊര്‍ക്കോരാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.