Ultimate magazine theme for WordPress.

പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ ജയിലിൽ ഇനി ക്രിസ്തീയ ആരാധനയും പ്രാർത്ഥനയും

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ആദ്യമായി ജയിലിനോടു ചേർന്ന് ചാപ്പൽ നിർമ്മിച്ചു. ‘ചർച്ച് ഓഫ് കിങ്‌ ഓഫ്
കിങ്സ് ‘ എന്നു നാമകരണം ചെയ്ത ചാപ്പൽ ജനുവരി 3 നു പ്രാർത്ഥനയ്ക്കായി തുറന്നു. സന്നദ്ധ സംഘടനയായ എയ്ഞ്ചൽ വെൽഫെയർ ട്രസ്റ്റിൻ്റെ സഹായത്തോടെയാണ് പ്രാർത്ഥനാലയം നിർമ്മിച്ചത്.

തടവുപുള്ളികൾക്ക് ജീവിതത്തെപ്പറ്റി ചിന്തിക്കുവാനും അനുതപിക്കുവാനും പ്രാർത്ഥിക്കുവാനും ജീവിതത്തിൽ മാറ്റം വരുത്തുവാനും ഈ പ്രാർത്ഥനാലയം സഹായകമാകുമെന്ന് സിന്ധ് പ്രവിശ്യയിലെ ജയിലുകളുടെ ഇൻസ്പെക്ടർ ജനറൽ കാസി നസീർ അഹമ്മദ് പറഞ്ഞു. തടവുകാർ പ്രാർത്ഥിക്കുമ്പോൾ അവർ ദൈവവുമായി ബന്ധപ്പെടുന്നു. അവർക്ക് സമാധാനം ലഭിക്കുകയും തങ്ങൾ തടവുകാരാണെന്നകാര്യം മറക്കുകയും ചെയ്യും. പ്രാർത്ഥന അവരുടെ ഹൃദയങ്ങൾ രൂപാന്തരപ്പെടുത്തും. ജയിലിൽ നിന്ന് മോചിതരായ ശേഷം അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയില്ല എന്നു പറഞ്ഞ നസീർ അഹമ്മദ് എയ്ഞ്ചൽ വെൽഫെയർ ട്രസ്റ്റിനു നന്ദിയും അറിയിച്ചു. സിന്ധ് പ്രവിശ്യയിലെ മാലിർ കൗണ്ടി ജയിലിലാണ് പ്രാർത്ഥനാലയം നിർമ്മിച്ചിരിക്കുന്നത്. ഇവിടുത്തെ തടവുകാരിൽ നൂറ്റമ്പതോളം പേർ ക്രൈസ്തവരാണ്. ദൈവവുമായി അടുത്ത ബന്ധം പുലർത്താൻ കഴിയുന്നതിനാൽ പ്രാർത്ഥനാലയം തടവുപുള്ളികളുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്ന് സാമൂഹിക പ്രവർത്തകയും ട്രസ്റ്റ് പ്രസിഡണ്ടുമായ സാമിന നവാബ് പറഞ്ഞു. ക്രിസ്ത്യൻ എംപി യും പോലീസ് സൂപ്രണ്ടുമായ അസ്ഹർ അബ്ദുള്ളയാണ് എയ്ഞ്ചൽ വെൽഫെയർ ട്രസ്റ്റിൻ്റെ സ്ഥാപകൻ.

Leave A Reply

Your email address will not be published.