ടെക്സാസ് : ചെറിയ ബൈബിൾ പഠന ഗ്രൂപ്പുകളിൽ പതിവായി പങ്കെടുക്കുന്നവർ ആത്മീയ വളർച്ചയിലും ക്രിസ്തീയ ജീവിത രീതികളിലും ഉയർന്ന സ്കോർ നേടുന്നതായി ലൈഫ്വേ റിസർച്ചിന്റെ പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തൽ.
മാസത്തിൽ അഞ്ചോ അതിലധികമോ തവണ ബൈബിൾ പഠന ഗ്രൂപ്പുകളിൽ പങ്കെടുക്കുന്നവർ ആത്മീയ മാനദണ്ഡങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയപ്പോൾ, ഒരിക്കൽ പോലും പങ്കെടുക്കാത്തവർ ഏറ്റവും പിന്നിലായി. പരസ്പരമുള്ള ആത്മബന്ധവും ഒന്നിച്ചുള്ള ബൈബിൾ വായനയുമാണ് ഇത്തരം ഗ്രൂപ്പുകളിൽ പങ്കാളികളാകുന്നവരുടെ വ്യക്തിജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നത്.
സഭാംഗങ്ങൾക്കിടയിൽ ഇത്തരം ചെറു പഠന ഗ്രൂപ്പുകൾ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ലൈഫ്വേ റിസർച്ച് ഡയറക്ടർ സ്കോട്ട് മക്കോണൽ പറഞ്ഞു. വിശ്വാസത്തിൽ കൂടുതൽ വളരാനും ക്രിസ്തീയ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി ജീവിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇത്തരം ഗ്രൂപ്പുകൾ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും സർവേ വ്യക്തമാക്കുന്നു.

Comments are closed.