Ultimate magazine theme for WordPress.

ക്രിസ്ത‌്യൻ മിഷണറിമാർ നാടിന് ഭീഷണി: ഭരത് സിംഗ്

ലക്നൗ: രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ക്രിസ്ത‌്യൻ മിഷണറിമാർ ഭീഷണിയാണെന്നും കോൺഗ്രസ് അവരുടെ നിർദേശപ്രകാരമാണു പ്രവർത്തിക്കുന്നതെന്നും ബലിയയിൽ നിന്നുള്ള ബിജെപി എംപി ഭരത് സിങ് പറഞ്ഞു.

“കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മാതാവ് സോണിയ ഗാന്ധി ക്രിസ്ത്യൻ മിഷനറിമാരുടെ നിർദേശപ്രകാരമാണു പ്രവർത്തിക്കുന്നത്. ഈ മിഷനറിമാർ നാടിൻ്റെ ഐക്യത്തിനു ഭീഷണിയാ ണ്. വടക്കുകിഴക്കൻ സംസ്‌ഥാനങ്ങൾ ഇവ രുടെ സ്വാധീനത്തിനു കീഴിലായി. ക്രിസ്‌തുമതത്തിലേക്കുള്ള പരിവർത്തനം മൂലം ഈ സംസ്‌ഥാനങ്ങളിൽജനാധിപ ത്യവ്യവസ്‌ഥ ദുർബലമായിക്കഴിഞ്ഞു. മിഷനറിമാർ നടത്തുന്ന ഗൂഢാലോചനകൾ രാജ്യത്തിന് ആപത്താണ്.” ഭരത് സിംഗ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഡോ. അംബേദ്കറുടെ പ്രതിമകൾ തകർത്തതിനു പിന്നിലും ക്രിസ്‌ത്യൻ മിഷനറിമാരാണെന്നും എംപി ആരോപിച്ചു.

Sharjah city AG