Ultimate magazine theme for WordPress.

ദുബായ് എയര്‍പോര്‍ട്ട് സാധാരണ ഫ്‌ളൈറ്റ് ഷെഡ്യുളിലേക്ക്

ദുബായ്: എയര്‍പോര്‍ട്ട് സാധാരണ ഫ്‌ളൈറ്റ് ഷെഡ്യൂളുകളിലേക്ക് മടങ്ങി. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇപ്പോൾ സാധാരണ ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും ഒരു ദിവസം ഏകദേശം 1,400 ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടക്കുന്നുണ്ടെന്നും ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.

കനത്ത മഴ പെയ്തതിന് തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് 2,155 വിമാനങ്ങള്‍ റദ്ദാക്കുകയും 115 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. ദുബായ് എയര്‍പോര്‍ട്ട് ജീവനക്കാര്‍, എയര്‍ലൈന്‍ പങ്കാളികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വാണിജ്യ പങ്കാളികള്‍, സേവന പങ്കാളികള്‍ എന്നിവരുടെ അചഞ്ചലമായ പ്രവര്‍ത്തനം മൂലമാണ് ഇത്രയും പെട്ടെന്ന് വിമാനത്താവളം പൂര്‍ണമായി സജ്ജമാക്കാന്‍ കഴിഞ്ഞത്.

Leave A Reply

Your email address will not be published.