പഞ്ചാബ് : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ കുടിവെള്ളം എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കത്തോലിക്കാ വിശ്വാസിയായ സിദ്ധിഖ് മസിഹ് (40) എന്ന തൊഴിലാളിയെ മുസ്ലീം സഹപ്രവർത്തകൻ കഴുത്തറുത്തു കൊലപ്പെടുത്തി. കസൂർ ജില്ലയിലെ ഒരു ഇഷ്ടികച്ചൂളയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
മറ്റു തൊഴിലാളികൾ ഉപയോഗിക്കുന്ന കൂളറിൽ നിന്ന് ക്രൈസ്തവനായ സിദ്ധിഖ് വെള്ളം കുടിക്കുന്നതിനെ പ്രതിയായ അഹമ്മദ് വര്യാം എതിർത്തതാണ് അക്രമത്തിന് കാരണം. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അഹമ്മദ് പിന്നിൽക്കൂടി വന്ന് സിദ്ധിഖിന്റെ കഴുത്തറുക്കുകയായിരുന്നു. പ്രതിയെയും മറ്റ് മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാല് ചെറിയ കുട്ടികളുടെ പിതാവായ സിദ്ധിഖ് ആയിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. മക്കളിൽ ഒരാൾ തലസീമിയ ബാധിതനാണ്. ക്രൂരമായ ഈ വിശ്വാസ പീഡനത്തിൽ തകർന്ന കുടുംബത്തിന് നീതി ലഭിക്കാനും ആശ്വാസമേകാനും ആഗോള ക്രൈസ്തവ സമൂഹം പ്രാർത്ഥനയോടെ ആവശ്യപ്പെടുന്നു.

Comments are closed.