Ultimate magazine theme for WordPress.

ക്രൈസ്തവസമൂഹം ഇറാഖിൽ ശക്തമായി തിരിച്ചുവരുന്നുവെന്ന് ബിഷപ്പ് നിസാർ സെമാൻ

ആദിയാബെൻ : വെട്ടിമുറിച്ച് കത്തിച്ചതിനുശേഷവും തഴച്ചുവളരുന്ന ഒലിവുമരങ്ങൾക്കു സമാനമായി ഇറാഖിൽ ക്രൈസ്തവസമൂഹം ശക്തമായി തിരിച്ചുവരുന്നു എന്ന് വെളിപ്പെടുത്തി ആദിയാബെനിലെ സുറിയാനി കാത്തലിക് ആർച്ചുബിഷപ്പ് നിസാർ സെമാൻ. എയ്‌ഡ്‌ ടു ദ ചർച്ച് ഇൻ നീഡ് (എ.സി.എൻ) സംഘടിപ്പിച്ച ഒരു ഓൺലൈൻ കോൺഫറൻസിലാണ് അദ്ദേഹം ഇപ്രകാരം സംസാരിച്ചത്.

“ഐസിസ് ഞങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു, പക്ഷേ, അവർ പരാജയപ്പെട്ടു” ആർച്ചുബിഷപ്പ് നിസാർ സെമാൻ പറഞ്ഞു. പ്രതീക്ഷയോടെ മുന്നേറുകയാണെങ്കിലും ഇപ്പോഴും ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും സാമ്പത്തികമായി മെച്ചപ്പെട്ട തൊഴിലവസരങ്ങളിലേക്ക് അവർക്ക് ഉയർന്നുവരാൻ കഴിയാത്ത സാഹചര്യവും ബിഷപ്പ് ചൂണ്ടിക്കാട്ടി

Sharjah city AG

Comments are closed.