Official Website

ചൈനീസ് സഭാ നേതാക്കൾ സിനിക്കൈസേഷനുമായി മുന്നോട്ട് പോകും

0 153

ബെയ്‌ജിങ്‌ :ചൈനീസ് ഗവൺമെന്റുമായി സഖ്യത്തിലേർപ്പെട്ടിരിക്കുന്ന ചൈനീസ് ബിഷപ്പുമാർ ചൈനയിലെ ക്രൈസ്തവ മതത്തിന്റെ “സിനിസൈസേഷനുമായി” മുന്നോട്ട് പോകുമെന്ന് വാഗ്ദാനം ചെയ്തു. വുഹാനിൽ നടന്ന ദേശീയ സമ്മേളനത്തിൽ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി ചൈനയിലെ സഭയെ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുക്കുന്ന നേതാക്കളെ രണ്ട് സംഘടനകൾ തിരഞ്ഞെടുത്തു.
ചൈനയിലെ ക്രൈസ്തവ സഭയുടെ പത്താം നാഷണൽ കോൺഗ്രസ്സിൽ 345 ക്രൈസ്തവ ബിഷപ്പുമാരും വൈദികരും ചൈനീസ് ക്രൈസ്തവ പാട്രിയോട്ടിക് അസോസിയേഷന്റെ മതവിശ്വാസികളും പങ്കെടുത്തിരുന്നു .മൂന്ന് ദിവസത്തെ സമ്മേളനത്തിനൊടുവിൽ, ചൈനയിലെ ക്രൈസ്തവ സഭയുടെ (ബിസിസിസിസി) അസോസിയേഷന്റെയും ബിഷപ്പ്സ് കോൺഫറൻസിന്റെയും പുതിയ നേതാക്കളെ തിരഞ്ഞെടുത്തു. ഈ രണ്ട് സംഘടനകളും ചൈനീസ് ഭരണകൂടമാണ് സ്പോൺസർ ചെയ്യുന്നത്.

Comments
Loading...
%d bloggers like this: