Official Website

സൂര്യനുശേഷം, “കൃത്രിമ ചന്ദ്രനെയും” നിര്‍മ്മിച്ച്‌ ചൈന.

0 411

ബീജിങ് : കൃത്രിമ സൂര്യനെ നിര്‍മ്മിച്ചതിന് പിന്നാലെ കൃത്രിമ ചന്ദ്രനെയും നിര്‍മ്മിച്ച്‌ ചൈന. സുസോ നഗരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ചാന്ദ്ര പര്യവേഷണങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകുന്നതിന് വേണ്ടിയാണ് കൃത്രിമ ചന്ദ്രനെ നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇത് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കും.

കൃത്രിമ ചന്ദ്രനെ എത്ര നേരം വേണമെങ്കിലും കുറഞ്ഞ ഗുരുത്വാകര്‍ഷണത്തില്‍ നിലനിര്‍ത്താന്‍ കഴിയും. ചന്ദ്രോപരിതലത്തിന് സമാനമാക്കാന്‍ അറയില്‍ പാറകളും പൊടിയും നിറയ്ക്കുമെന്നും ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു പരീക്ഷണം ആദ്യമാണെന്നും ചൈന മൈനിംഗ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ജിയോ ടെക്നിക്കല്‍ എഞ്ചിനീയര്‍ ലി റുയിലിന്‍ പറഞ്ഞു. ചൈനയുടെ നിലവിലുള്ള ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ചന്ദ്രനിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യകള്‍ വിപുലമായി തന്നെ പരീക്ഷിക്കാനും ഇത് ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

നേരത്തെ ചൈന വിജയകരമായി ഒരു കൃത്രിമ സൂര്യനെയും ഉണ്ടാക്കിയിരുന്നു. സൂര്യനേക്കാള്‍ അഞ്ചിരട്ടി ചൂടില്‍ 17 മിനിറ്റിലധികം ചൂടായി ഇത് പ്രവര്‍ത്തിക്കുകയും ചെയ്തു.

Comments
Loading...
%d bloggers like this: