ന്യൂയോർക് : താപനില ആറു പതിറ്റാണ്ടു മുമ്പുണ്ടായിരുന്നതിൻറെ ഇരട്ടിയോളം വർദ്ധിച്ചിരിക്കുന്ന മേഖലകളിൽ ജീവിക്കേണ്ടിവരുന്ന കുട്ടികളുടെ സംഖ്യ 46 കോടി 60 ലക്ഷം വരുമെന്ന് യുണിസെഫ് വെളിപ്പെടുത്തി.
അടുത്തയിടെ നടത്തിയ ഒരു പഠനത്തിലാണ് സംഘടന ആശങ്കാജനകമായ ഈ വിവരം നല്കിയിരിക്കുന്നത്. പലയിടങ്ങളിലും താപ നില 35 സെൽഷ്യസിനു മുകളിലാണെന്ന് യുണിസെഫ് വെളിപ്പെടുത്തുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറും മദ്ധ്യഭാഗത്തുമുള്ള നാടുകളിൽ 12 കോടി 30 ലക്ഷത്തോളം കുഞ്ഞുങ്ങൾ, അതായത്, ആ പ്രദേശങ്ങളിലുള്ള കുട്ടികളിൽ 39 ശതമാനം, വർഷത്തിൻറെ മൂന്നിലൊന്ന് ഭാഗം, ചുരുങ്ങിയത് 95 ദിവസങ്ങൾ 35 സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ കഴിയേണ്ടി വരുന്നുണ്ടെന്ന് യൂണിസെഫ് പറയുന്നു.
