Ultimate magazine theme for WordPress.

ഗാസയിൽ കുഞ്ഞുങ്ങൾക്ക് പോളിയോ നൽകുന്നതിന് വെടിനിറുത്തൽ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന

ഗാസ : ഗാസയിൽ കുഞ്ഞുങ്ങൾക്ക് തളർവാത പ്രതിരോധകുത്തിവയ്പ്പുകൾ നടത്തുന്നതിന് ജീവകാരുണ്യപരമായ കാരണങ്ങളാലുള്ള വെടിനിറുത്തൽ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന.

ഗാസ മുനമ്പിൽ ആഗസ്റ്റ് അവസാനത്തിലും സെപ്റ്റംബറിലുമായി തളർവാതരോഗ (പോളിയൊ) പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് സംഘടനകൾ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയത്. രണ്ടു ഘട്ടമായിട്ടായിരിക്കും പ്രതിരോധകുത്തിവയ്പ്പു നടത്തുക. കുത്തിവയ്പ്പെടുക്കുന്ന സ്ഥലത്ത് കുഞ്ഞുങ്ങളെ സുരക്ഷിതമായി എത്തിക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നതിന് വെടിനിറുത്തൽ ആവശ്യമാണെന്നും വെടിനിറുത്തലിൻറെ അഭാവത്തിൽ പ്രതിരോധകുത്തിവയ്പു നടത്തുക അസാധ്യമായിരിക്കുമെന്നും സംഘടനകൾ വ്യക്തമാക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.