Ultimate magazine theme for WordPress.

ചേർത്ത് നിർത്തുക, പ്രയോജനപ്പെടുത്തുക ; പാസ്റ്റർ സജോ തോണിക്കുഴിയിൽ

 

 

ചെറുവക്കൽ: ഐപിസി വേങ്ങൂർ, കിളിമാനൂർ സെന്ററുകളുടെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തിൽ 31-ാമത് ചെറുവക്കൽ കൺവൻഷൻ ന്യൂ ലൈഫ് ഗ്രൗണ്ടിൽ ഇന്നലെ ആരംഭിച്ചു. പാസ്റ്റർ ഡോ.ജോൺസൻ ഡാനിയേൽ ഉദ്‌ഘാടനം നിർവഹിച്ചു ‘നിങ്ങളുടെ നടപ്പു ക്രമത്തിലാക്കുക’ എന്ന വിഷയത്തിൽ ആമുഖ സന്ദേശം നൽകി.  ആദ്യദിനത്തിൽ പാസ്റ്റർ സജോ തോണിക്കുഴിയിൽ മുഖ്യ പ്രഭാഷണം നടത്തി ‘പ്രയോജനപ്പെടേണ്ട ആയിരങ്ങൾ നമുക്ക് ചുറ്റും ഉള്ളപ്പോൾ, അവരെ വേണ്ടുന്നതുപോലെ പ്രയോജനപ്പെടുത്താത്തത് സഭയുടെ പ്രവർത്തങ്ങൾക്ക് ഏറെ മങ്ങലേൽപ്പിക്കുന്നു. വിദ്യാഭ്യാസവും, കഴിവും, കൃപയും, സ്വാധീനവും, ആരോഗ്യവും, ബുദ്ധിയുമുള്ള ഒരു വലിയ യവ്വന സമൂഹം നമ്മുടെ സഭകൾക്കുള്ളിലുണ്ട്. എന്നാൽ സഭകൾ അവരെ വേണ്ടതുപോലെ പ്രയോജനപ്പെടുത്താത്തതിനാൽ സഭയുടെ പ്രവർത്തന മേഖലകൾ മങ്ങലേറ്റിട്ടുണ്ട് എന്നതൊരു യാഥാർഥ്യമാണ്. ജീവിതത്തിലെവിടെയോ വന്നുപോയ വീഴ്ചകൾ നിമിത്തം ഒനോസിസ്മോസ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ഇരുളടഞ്ഞു പോയപ്പോൾ, സുവിശേഷത്തിന്റെ പ്രകാശം പറഞ്ഞുകൊടുത്തു പൗലോസ് ഒനോസിമോസിനെ ദൈവത്തിനും സഭക്കും പ്രയോജനമുള്ളവനാക്കി തീർത്തതുപോലെ നാമും ക്രിസ്തുവിനു പ്രയോജനപ്പെടുന്നവരാകുവാൻ, സഭക്ക് ഒരു മുതൽക്കൂട്ടാകുവാൻ നമ്മുടെ സഹോദരങ്ങളെ ചേർത്തുനിർത്തുക, പ്രയോജനപ്പെടുത്തുക, നാം സ്വയം പ്രയോജനപ്പെടുന്നവരാകുക.’ അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.

ദിവസവും വൈകിട്ട് 5.30 ആരംഭിക്കുന്ന പൊതുയോഗങ്ങൾക്ക് പുറമെ പകൽ ഉണർവ്വ് യോഗങ്ങളും, വെള്ളിയാഴ്ച സോദരി സമാജം വാർഷികവും, ശനിയാഴ്‌ച്ച പി.വൈ.പി.എ സൺഡേസ്കൂൾ വാർഷികവും നടക്കും. സംയുക്തരാധനയോടെ കൺവൻഷൻ സമാപിക്കും. ശാലേം വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കുന്നു. പാസ്റ്റർമാരായ സാം സി ഡാനിയേൽ, വിത്സൺ സാമുവേൽ, ജോൺസൻ ജെ, ബിനു മോൻ എം, അലക്സ് തോമസ് എന്നിവർ നേതൃത്വം നൽകുന്നു .

Sharjah city AG

Your email address will not be published.