കട്ടപ്പന: ദി പെന്തക്കോസ്ത് മിഷൻ കട്ടപ്പന സെന്റർ വാർഷിക കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 23 വ്യാഴാഴ്ച മുതൽ 26 ഞായറാഴ്ച വരെ ടി.പി.എം പാറാകടവ് കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ച് നടക്കും. വെള്ളിയാഴ്ച മുതൽ എല്ലാ ദിവസവും രാവിലെ 7-ന് ബൈബിൾ ക്ലാസ്, 9.30-ന് പൊതുയോഗം, രാത്രി 10-ന് കാത്തിരിപ്പ് യോഗം എന്നിവ ഉണ്ടായിരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 3-ന് യുവജന സമ്മേളനവും നടക്കും.
സഭയുടെ പ്രധാന ശുശ്രൂഷകർ വചനം പ്രസംഗിക്കും. മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9-ന് കട്ടപ്പന സെന്ററിന് കീഴിലുള്ള 20 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും

Comments are closed.