Ultimate magazine theme for WordPress.

അരിയും ഗോതമ്പുമടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% വില കൂടും

ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി

ന്യൂ​ഡ​ൽ​ഹി:രാജ്യത്തെങ്ങും അരിയും ഗോതമ്പുമടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗ്ഗങ്ങള്‍ക്കും 5% വിലക്കയറ്റത്തിനു വഴിയൊരുക്കി ജിഎസ്ടി നിയമത്തില്‍ ഭേദഗതി. ജൂൺ 28, 29നും ചേര്‍ന്ന, കേന്ദ്ര, സംസ്ഥാന സർക്കാർ പ്രതിനിധികളടങ്ങിയ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച്‌, ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗ്ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറു വര്‍ഗ്ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായി.ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.

Leave A Reply

Your email address will not be published.