Ultimate magazine theme for WordPress.

ഡിജിറ്റൽ മാധ്യമങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഓൺലൈൻ വാർത്താപോർട്ടലുകൾ അടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. പ്രസ്‌ പീരിയോഡിക്കൽസ്‌ രജിസ്‌ട്രേഷൻ ബില്ലിൽ ഡിജിറ്റൽ മാധ്യമങ്ങളെയും ഉൾപ്പെടുത്തി. വർഷകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരും. ബിൽ നിയമമായാൽ 90 ദിവസത്തിനകം ഡിജിറ്റൽ മാധ്യമങ്ങൾ രജിസ്‌ട്രേഷന്‌ അപേക്ഷിക്കണം. പ്രസ്‌ രജിസ്‌ട്രാർ ജനറലിനാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷൻ വ്യവസ്ഥ ലംഘിച്ചാൽ നടപടി നേരിടണം. സസ്‌പെൻഷൻ, രജിസ്‌ട്രേഷൻ റദ്ദാക്കൽ, പിഴ ഈടാക്കൽ തുടങ്ങിയവയാണ്‌ നടപടി. ഓൺലൈൻ മാധ്യമങ്ങളും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽവരും. പ്രസ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ അധ്യക്ഷന്റെ നേതൃത്വത്തിൽ അപ്പലേറ്റ്‌ അതോറിറ്റിക്കും രൂപംനൽകും.

Leave A Reply

Your email address will not be published.