Ultimate magazine theme for WordPress.

അച്ചാമ്മ ചെറിയാൻ (88 -ചിന്നമ്മ) നിത്യതയിൽ

വാഴൂർ: പോത്താനിക്കൽ കിളിയൻ തൊട്ടിയിൽ പരേതനായ പാസ്റ്റർ ടി സി ചെറിയാൻ്റെ (കറിയാച്ചൻ) ഭാര്യ അച്ചാമ്മ ചെറിയാൻ (88 ചിന്നമ്മ) അമേരിക്കയിലെ ഒക്കലഹോമയിൽ നിര്യാതയായി.

പരേത തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര കുടുംബാംഗമാണ്. ദീർഘ വർഷങ്ങൾ കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധയിടങ്ങളിൽ കർത്താവിൻ്റെ മഹനീയ ശുശ്രൂഷ ചെയ്തിരുന്നു. സംസ്കാര ശുശ്രൂഷ ഐപിസി ഒക്കലഹോമ സഭയുടെ നേതൃത്വത്തിൽ ഫെബ്രുവരി 2 ന് ഞായർ നടക്കും. പാസ്റ്റർ ഷിബു തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

മക്കൾ : ചെറിയാൻ കെ ചെറിയാൻ (രാജൻ- ഒക്കലഹോമ യുഎസ്എ), പാസ്റ്റർ ജോൺ കെ ചെറിയാൻ (ക്രിസ്റ്റി – ഐപിസി പൊൻകുന്നം). മരുമക്കൾ : അന്നമ്മ ചെറിയാൻ (ഒക്കലഹോമ, യു എസ് എ), എബിമോൾ ജോൺ (ഇടക്കര) കൊച്ചുമക്കൾ : നിസ്സി നെൽസൺ (യുഎസ്എ), സെഫൻ ചെറിയാൻ (യുഎസ്എ), ഇമ്മാന്യു കെ ജോൺ (ഖത്തർ), ഐൻസ് ചെറി ജോൺ (യുഎസ്എ), ഇമ്നാ ജോൺ.

വാർത്ത : സന്തോഷ് ഇടക്കര

Sharjah city AG

Comments are closed.