Ultimate magazine theme for WordPress.

കാലിഫോർണിയയിലെ തീപിടുത്തത്തെത്തുടർന്ന് അടിയന്തരാവസ്ഥ

വരൾച്ചയും ഉയർന്ന താപനിലയും കാരണം പടിഞ്ഞാറൻ യുഎസിൽ അപകടകരമായ കാട്ടുതീ പടർന്നു പിടിക്കുകയാണ്

ലോസാൻലസ് :വരൾച്ചയും ഉയർന്ന താപനിലയും അപകടകരമായ കാട്ടുതീ പടർന്നു പിടിക്കുകയാണ് , കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിന് പുറത്ത് താമസിക്കുന്ന 6,000-ത്തിലധികം ആളുകൾക്ക് പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും വരൾച്ചയും ഉയർന്ന താപനിലയും തുടരുന്നതിനാൽ പ്രേദേശ വാസികളെ ഒഴിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്നലെ 4,800 ഹെക്ടറിൽ (11,900 ഏക്കർ) ഓക്ക് മരങ്ങൾക്കു തീ വ്യാപിച്ചതിനാൽ ഗവർണർ ഗാവിൻ ന്യൂസോം ശനിയാഴ്ച മാരിപോസ കൗണ്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.അഗ്‌നിശമന സേനാംഗങ്ങൾ യോസെമിറ്റിനുള്ളിലെ
തീ അണയ്ക്കാൻ ശ്രമിച്ചു കൊണ്ടെരിക്കുമ്പോഴാണ് കൗണ്ടിയിൽ തീ പിടുത്തം ഉണ്ടായത് , പുരാതന ഭീമാകാരമായ സെക്വോയ മരങ്ങളുടെ തോട്ടത്തിന് ഭീഷണിയായിരിക്കുകയാണ് ഈ തീപിടുത്തം.ഈ വർഷം സംസ്ഥാനത്ത് ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ തീപിടുത്തമായിരുന്നു ഓക്ക് തീ, കഴിഞ്ഞ 30 വർഷമായി കാട്ടുതീ അലട്ടിയിരുന്നില്ല എന്നാൽ ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം കാരണം നഷ്ട്ടങ്ങൾ നേരിടേണ്ടി വരുന്നു ശാസ്ത്ര സംഘം പറഞ്ഞു.
400-ലധികം അഗ്നിശമന സേനാംഗങ്ങൾ കാലിഫോർണിയയിലെ ഏറ്റവും പുതിയ തീപിടുത്തത്തിൽ ഹെലികോപ്റ്ററുകളും മറ്റ് വിമാനങ്ങളും ബുൾഡോസറുകളും ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു.

Leave A Reply

Your email address will not be published.