Ultimate magazine theme for WordPress.

മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ഥി പ്രവാഹ നിരോധനം കര്‍ശനമാക്കാന്‍ ബൈഡന്‍ ഭരണകൂടം

വാഷിംഗ്ടണ്‍ : മെക്‌സിക്കോ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് കുറയ്ക്കാന്‍ നിരോധനം കര്‍ശനമാക്കണോ എന്ന് ബൈഡന്‍ അഡ്മിനിസ്ട്രേഷന്‍ ആലോചിക്കുന്നതായി യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

ജൂണില്‍ നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷം യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ അനധികൃത ക്രോസിംഗുകള്‍ കുറഞ്ഞിരുന്നു. ഇത്
നിലനിര്‍ത്തുന്നതിനാണ് നിരോധനം കര്‍ശനമാക്കാൻ തീരുമാനിക്കുന്നത്. തെക്കന്‍ അതിര്‍ത്തിയില്‍ അനധികൃതമായി പിടിക്കപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണം ഒരാഴ്ച പ്രതിദിനം ശരാശരി 1,500 ല്‍ താഴെയായി കുറയുകയും തുടര്‍ന്ന് രണ്ടാഴ്ചത്തെ കാത്തിരിപ്പ് കാലയളവ് നല്‍കുകയും ചെയ്താല്‍ നിരോധനം നീക്കാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

Sharjah city AG

Comments are closed.